മലപ്പുറം. മഞ്ചേരി നഗരസഭ കൗൺസിലർ അബ്ദുൾ ജലീൽ കൊലപാതക കേസിലെ പ്രതികളെ വധിക്കാൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന ഒരു പ്രതി കൂടി പിടിയിലായി. തിരൂർ കൂട്ടായി സ്വദേശി ഫർഹാൻ ആണ് പിടിയിലായത്. 2023 ലാണ് കേസിന് ആസ്പദമായ സംഭവം.
2022 ലാണ് നെല്ലിക്കുത്ത് താമരശ്ശേരിയിൽ വെച്ച് മഞ്ചേരി നഗരസഭ കൗൺസിലർ ആയിരുന്ന തലാപ്പിൽ അബ്ദുൽ ജലീൽ കൊല്ലപ്പെട്ടത്. ഈ കേസിൽ മൂന്ന് പ്രതികൾ. ജാമ്യത്തിൽ ആയിരുന്ന ഈ പ്രതികളിലെ ഒന്നാം പ്രതിയായിരുന്ന നെല്ലിക്കുത്ത് സ്വദേശി ഷുഹൈബ് എന്ന കൊച്ചുവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ആറാമത്തെ പ്രതിയായ കൂട്ടായി സ്വദേശി അബ്ദുൽ ഫർഹാനെയാണ് ഒരു വർഷത്തിന് ശേഷം പോണ്ടിച്ചേരിയിൽ നിന്ന് മഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തത്. പോണ്ടിച്ചേരിയിൽ ഷവർമ കട നടത്തുകയായിരുന്നു. കേസിൽ നേരത്തെ അഞ്ചു പ്രതികൾ പിടിയിലായിരുന്നു. ജംഷീർ, അബ്രാസ് , തൗഫീഖ്, ഫൈസൽ, വാഹിദ് എന്നിവരാണ് നേരത്തെ അറസ്റ്റിലായവർ. 2023 ഡിസംബറിൽ നെല്ലിക്കുത്ത് വെച്ച് വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ശേഷം ഒടുവിലായിരുന്ന പ്രതികളെ പോണ്ടിച്ചേരി എറണാകുളം താനൂർ മഞ്ചേരി എന്നിവിടങ്ങളിൽ നിന്നായി പിടികൂടി. ഫർഹാനെ കോടതിയിൽ ഹാജരാക്കി.