കോഴിക്കോട്. ജില്ലയില്‍ ഡിഎംഒ ആയി ഡോ . എൻ രാജേന്ദ്രൻ തുടരും. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് ഡി.എം ഒ ഓഫിസിൽ തിരിച്ചെത്തുന്നത് . അതേസമയം 9 ന് ഇറങ്ങിയ സ്ഥലം മാറ്റ ഉത്തരവ് സർക്കാർ താൽക്കാലികമായി മരവിപ്പിക്കും
പ്രശ്നങ്ങൾക്ക് തുടക്കം ഡിസംബർ 9ന് ഇറങ്ങിയ സ്ഥലംമാറ്റ ഉത്തരവ്.ഡോക്ടർ ആശാദേവിയെ കോഴിക്കോട് ഡിഎംഒ ആയി നിയമിച്ചു കൊണ്ടായിരുന്നു ഈ ഉത്തരവ്.ഇതിനെതിരെ നിലവിലെ ഡിഎം ഒ ഡോക്ടർ എൻ രാജേന്ദ്രൻ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു.ഡിസംബർ 9ന് ഇറങ്ങിയ ഉത്തരവ് ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു കൊണ്ടായിരുന്നു ട്രൈബ്യൂണൽ വിധി. ട്രൈബ്യൂണൽ ഉത്തരവുമായി എത്തിയ ഡോക്ടർ രാജേന്ദ്രൻ, സർക്കാർ ഉത്തരവുമായി എത്തിയ ഡോക്ടർ ആശാദേവി.
പിന്നെ കോഴിക്കോട് ഡിഎംഒ ഓഫീസിൽ കണ്ടത് കസേരകളി. പഴയ ഉത്തരവ് നിലനിർത്താൻ വീണ്ടും ട്രൈബ്യൂണലിൻ്റെ ഉത്തരവ്. അങ്ങനെ ആശാദേവി ഡി. എം ഒ ആയി ചുമതലയേറ്റു.ഇതിനെതിരെയാണ് ഡോക്ടർ രാജേന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചത്.ആ ഉത്തരവാണ് രാജേന്ദ്രനെ വീണ്ടും DMO കസേരയിൽ എത്തിച്ചത്.
ട്രൈബ്യൂണൽ സ്റ്റേ നിലനിൽക്കുമെന്നും ഹൈക്കോടതി ഉത്തരവിലുണ്ട്. വീണ്ടും വിവാദമായതോടെ 9 ന് ഇറങ്ങിയ സ്ഥലം മാറ്റ ഉത്തരവ് സർക്കാർ തൽക്കാലത്തേക്ക് മരവിപ്പിക്കും.കൊല്ലം, എറണാകുളം,കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ DMO മാരെയാണ് സ്ഥലം മാറ്റിയിരുന്നത്. ഒരു മാസത്തിനകം ഉദ്യോഗസ്ഥരെ കേട്ടതിനു ശേഷം സ്ഥലം മാറ്റത്തിൽ അന്തിമ തീരുമാനം ഉണ്ടാകും