കോഴിക്കോട് . ലോറിക്കടിയിലേക്ക് തെറിച്ചു വീണ സ്കൂട്ടർ യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. സംഭവം കൊടുവള്ളിയിൽ. കാറിടിച്ചതിനെ തുടർന്നായിരുന്നു സ്കൂട്ടർ യാത്രക്കാരൻ റോഡിലേക്ക് തെറിച്ചു വീണത്. വലതുവശത്തേക്ക് പോകാനായി നിര്‍ത്തിയ സ്കൂട്ടര്‍ യാത്രക്കാരനായ യുവാവിനെ പിന്നാലെ വന്ന കാര്‍ ഇടിച്ചു എതിര്‍വശത്തുകൂടിവന്ന ലോറിക്ക് മുന്നിലേക്കിടുകയായിരുന്നു. ലോറി ഡ്രൈവര്‍ കൃത്യമായി ബ്രേക്കിട്ടു. അതോടെ ആയുവാവ് രക്ഷപ്പെട്ടു.
പരുക്കേറ്റ കൊടുവള്ളി ചുണ്ടപ്പുറം മിദ്ലാജ് (19) നെ കൊടുവള്ളി കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.