തിരുവനന്തപുരം.ബിഹാർ ഗവർണറായി നിയമിതനായ ആരിഫ് മുഹമ്മദ് ഖാൻ ഞായറാഴ്ച
കേരളം വിടും.സ്ഥാനമൊഴിയുന്ന ഗവർണർക്ക് രാജ് ഭവൻ ജീവനക്കാർ നാളെ യാത്രയയപ്പ് നൽകും.സംസ്ഥാന
സർക്കാർ യാത്രയയപ്പ് നൽകുന്നകാര്യം തീരുമാനിച്ചിട്ടില്ല.പുതിയ ഗവർണർ രാജേന്ദ്ര ആർലേക്കർ ജനുവരി രണ്ടിന്
സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും
സംസ്ഥാന ഗവർണർ പദവിയിൽ 5വർഷവും 3 മാസവും 25 ദിവസവും ഇരുന്നശേഷമാണ്
ആരിഫ് മുഹമ്മദ് ഖാൻ ബിഹാറിലേക്ക്പോകുന്നത്.സംഭവ ബഹുലവും വിവാദം നിറഞ്ഞതുമായ രാജ് ഭവൻ ജീവിതം
അവസാനിപ്പിച്ച് ആരിഫ് മുഹമ്മദ് ഖാൻ ഞായാറാഴ്ച സംസ്ഥാനം വിടും.ഞായറാഴ്ച
ഉച്ചക്ക് 12ന് കൊച്ചിയിലേക്ക് തിരിക്കുന്ന ആരിഫ് മുഹമ്മദ് ഖാൻ കൊച്ചി വഴി ബിഹാറിലേക്ക് പോകും.സ്ഥാനമൊഴിയുന്ന
ഗവർണർക്ക് നാളെ രാജ് ഭവൻ ജീവനക്കാർ യാത്രയയപ്പ് നൽകും.വൈകുന്നേരം 4.30നാണ് രാജ് ഭവനിലെ യാത്രയയപ്പ്.സ്ഥാനമൊഴിയുന്ന ഗവർണർമാർക്ക് യാത്രയയപ്പ് നൽകുന്ന പതിവ് ഉണ്ടെങ്കിലും സംസ്ഥാന സർക്കാരിൻെറ
യാത്രയയപ്പ് ഇതുവരെ തീരുമാനിച്ചിട്ടില്ല. ജനുവരി രണ്ടിന് ബിഹാർ ഗവർണറായി ചുമതലയേൽക്കാനാണ് ആരിഫ് മുഹമ്മദ്
ഖാൻെറ തീരുമാനം.കേരള ഗവർണറായി നിയമിതനായ രാജേന്ദ്ര വിശ്വനാഥ്
ആർലേക്കർ ജനുവരി 1ന് കേരളത്തിൽ എത്തും.ജനുവരി 2ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.നാളെത്തെ രാജ് ഭവനിലെ
യാത്രയയപ്പ് പരിപാടിയിൽ മാധ്യമങ്ങളെ കൂടിക്ഷണിക്കുന്ന കാര്യം ഗവർണറുടെ ഓഫീസ് പരിഗണിക്കുന്നുണ്ട്.