ഗുരുവായൂർ. ക്ഷേത്രത്തിൽ ആന എഴുന്നള്ളിപ്പ് പഴയ നിലയിൽ പുനസ്ഥാപിക്കുവാന്‍ തീരുമാനം. ജനുവരി 1 മുതൽ ക്ഷേത്രത്തിൽ മുൻപുണ്ടായിരുന്ന വിധത്തിൽ ആനകളെ പങ്കെടുപ്പിക്കും. ഹൈക്കോടതി മാർഗ്ഗ നിർദേശങ്ങൾ സുപ്രീം കോടതി സ്റ്റേ ചെയ്തതിന് പിന്നാലെയാണ് ദേവസ്വം ബോർഡ് തീരുമാനം. 2012 ലെ നാട്ടാന പരിപാലനചട്ടം പൂർണമായി പാലിച്ചു എഴുന്നള്ളിപ്പ് നടത്താനും ഇന്നലെ ചേർന്ന ദേവസ്വം ബോർഡ് യോഗം തീരുമാനിച്ചു
ഹൈക്കോടതി മാർഗ്ഗ നിർദേശങ്ങൾ പിന്നാലെയാണ് ക്ഷേത്ര ചടങ്ങുകളിൽ പങ്കെടുക്കുന്ന ആനകളുടെ എണ്ണം കുറക്കാൻ നേരത്തെ തീരുമാനിച്ചത്