2024 ഡിസംബർ 28 ശനി 1.00 pm
👉മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിന് രാജ്യം വിട ചൊല്ലി.
യമുനാ തീരത്തെ നിഗംബോധ് ഘട്ടിൽ പൂർണ്ണ സൈനിക ബഹുമതികളോടെ സിഖ് മതാചാരപ്രകാരം ഭൗതീക ശരീരം സംസ്ക്കരിച്ചു.
👉രാഷ്ട്രപതി ദൗപതി മുർമു, ഉപരാഷ്ട്രപതി ജഗദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ്ങ് തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു
👉എഐസിസി ആസ്ഥാനത്ത പൊതുദര്‍ശനത്തിന് ശേഷം വിലാപയാത്രയായിട്ടാണ് സംസ്കാരത്തിനായി മൃതദേഹം കൊണ്ടുവന്നത്.
👉 പെരിയ ഇരട്ട കൊല കേസിൽ 14 പ്രതികൾക്കെതിരെ കൊലക്കുറ്റം നിലനിൽക്കുമെന്ന് കൊച്ചി സിബിഐ കോടതി.
👉10 പ്രതികളെ വിട്ടയച്ച കോടതി നടപടിക്കെതിരെ അപ്പീൽ പോകും, കേസ് അട്ടിമറിക്കാൻ സർക്കാർ ശ്രമിച്ചതായും വാദിഭാഗം
👉സി പി എം ആസൂത്രണം ചെയ്ത് ഒരു കൊലപാതകവും കേരളത്തിൽ നടന്നിട്ടില്ലെന്ന് എൽ ഡി എഫ് കൺവീനർ റ്റി.പി.രാമകൃഷ്ണൻ
Home News Breaking News ന്യൂസ് അറ്റ് നെറ്റ്BREAKING NEWSഡോ.മൻമോഹൻ സിങ്ങിൻ്റെ ഭൗതീക ശരീരം അഗ്നിനാളങ്ങൾ ഏറ്റുവാങ്ങി