ആരിഫ് മുഹമ്മദ് ഖാന്
സംസ്ഥാന സർക്കാർ യാത്രയയപ്പ് നൽകില്ല

Advertisement

തിരുവനന്തപുരം.സ്ഥാനമൊഴിയുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്
സംസ്ഥാന സർക്കാർ യാത്രയയപ്പ് നൽകില്ല.മുഖ്യമന്ത്രിയെ ഉൾപ്പെടെ സംശയ നിഴലിൽ നിർത്താൻ ശ്രമിച്ച
ആരിഫ് മുഹമ്മദ് ഖാനോട് മമത വേണ്ടെന്നാണ്
സർക്കാരിൻറെ തീരുമാനം.മുൻ ഗവർണർ ജസ്റ്റിസ് പി സദാശിവത്തിന് സർക്കാർ ഹൃദ്യമായ യാത്രയയപ്പ് നൽകിയിരുന്നു.ദു:ഖാചരണത്തെ തുടർന്ന് രാജ്ഭവൻ
ജീവനക്കാർ നൽകാനിരുന്ന യാത്രയയപ്പ് റദ്ദാക്കി

ആരിഫ് മുഹമ്മദ് ഖാൻ സ്ഥാനമൊഴിയുമ്പോഴും
സർക്കാരും ഗവർണറും തമ്മിലുളള ഭിന്നത
തീരുന്നില്ല.സ്ഥാനമൊഴിയുന്ന ഗവർണർമാർക്ക്
സർക്കാർ യാത്രയയപ്പ് നൽകുന്ന പതിവുണ്ട്.
എന്നാൽ ആരിഫ് മുഹമ്മദ് ഖാൻെറ കാര്യത്തിൽ
ആ പതിവ് തെറ്റിക്കുകയാണ്.നാളെ കേരളം വിടുന്ന
ആരിഫ് മുഹമ്മദ് ഖാന് യാത്രയയപ്പ് നൽകേണ്ടെന്നാണ് 
തീരുമാനം.ആരിഫ് ഖാൻെറ മുൻഗാമിയായിരുന്ന ജസ്റ്റിസ് പി സദാശിവത്തിന് ഊഷ്മളമായ യാത്രയയപ്പാണ് സർക്കാർ നൽകിയത്.സർക്കാരിനെ ഇത്രയേറെ പ്രതിസന്ധിയിൽ ആക്കുകയും മുഖ്യമന്ത്രിയെ ഉൾപ്പെടെ സംശയ നിഴലിൽ നിർത്തുകയും ചെയ്ത ആരിഫ് ഖാന് ഉപചാരപൂർവ്വമുളള
യാത്രയയപ്പ് വേണ്ടെന്നാണ് ഭരണനേതൃത്വത്തിലെ ധാരണ.
എന്നാൽ ആരിഫ് മുഹമ്മദ് ഖാൻെറ മുൻഗാമി ജസ്റ്റീസ്
പി.സദാശിവത്തോട് ഇതായിരുന്നില്ല സമീപനം.ചില
വിഷയങ്ങളിൽ ഭിന്നത ഉണ്ടായിരുന്നെങ്കിലും സദാശിവത്തിന്
സർക്കാർ യാത്രയയപ്പ് നൽകി.രാജഭവനിലെ യാത്രയയപ്പ് സമ്മേളനത്തിന് പുറമേ മാസ്കറ്റ് ഹോട്ടലിൽ വെച്ചും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സദാശിവത്തിന്
യാത്രയയപ്പ് നൽകിയിരുന്നു.മാസ്കറ്റിലെ യാത്രയയപ്പ്
യോഗത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സദാശിവത്തെ
പ്രശംസിച്ച് സംസാരിക്കുകയും ചെയ്തു.ഇതുകൂടാതെ വിമാനത്താവളത്തിൽ നേരിട്ട് എത്തി സദാശിവത്തെ യാത്രയാക്കാനും പിണറായി വിജയൻ തയ്യാറായി.
ഔദ്യോഗിക യാത്രയയപ്പ് ഏറ്റുവാങ്ങാതെ ആരിഫ്
ഖാൻ നാളെ കേരളം വിടും.രാജ് ഭവൻ ജീവനക്കാർ
യാത്രയയപ്പ് നൽകാൻ നിശ്ചയിച്ചിരുന്നെങ്കിലും
ഔദ്യോഗിക ദു:ഖാചരണത്തെ തുടർന്ന് വേണ്ടെന്ന്
വെച്ചു. നാളെ ഉച്ചക്ക് 12ന് കൊച്ചിയിലേക്ക് പോകുന്ന
ഗവർണർ അവിടെനിന്ന് ഡൽഹി വഴി ബിഹാറിലേക്ക്
പോകും.ജനുവരി2ന്  ബിഹാർ ഗവർണറായി ചുമതലയേൽക്കും.
ആരിഫ് ഖാൻെറ പിൻഗാമി രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ
ജനുവരി1ന് കേരളത്തിൽ എത്തും. രണ്ടാം തീയതിയാണ്
സത്യപ്രതിജ്ഞ