ആലപ്പുഴ. അസാധാരണ വൈകല്യത്തോടെ ജനിച്ച കുഞ്ഞിനു വിദഗ്ധ ചികിത്സ വേണമെന്ന് മെഡിക്കൽ ബോർഡ്.
ഓരോ അവയവവങ്ങൾക്കും വ്യത്യസ്ത പ്രായങ്ങളിൽ വിദഗ്ദ്ധ ചികിത്സ വേണമെന്നും മെഡിക്കൽ ബോർഡ്. അതെസമയം കുഞ്ഞിന്റെ ആരോഗ്യസ്ഥിതി വ്യക്തമായിട്ടും തുടർ ചികിത്സ ആരോഗ്യ വകുപ്പ് ഇതുവരെ ഉറപ്പ് നൽകിയിട്ടില്ലെന്ന് കുടുംബം..
കുഞ്ഞിന്റെ ചികിത്സയും ആരോഗ്യനിലയും വിലയിരുത്താൻ വണ്ടാനം മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോക്ടർ അബ്ദുൽസലാമിന്റെ നേതൃത്വത്തിൽ ആയിരുന്നു മെഡിക്കൽ ബോർഡ് ചേർന്നത്.
ഏതു നിമിഷവും കുഞ്ഞിനെ ആശുപത്രിയിൽ അഡ്മിറ്റ് ആക്കേണ്ടി വരുമെന്ന് മെഡിക്കൽ ബോർഡ് കുടുംബത്തെ അറിയിച്ചു.
കുഞ്ഞിന് 5 വയസ്സുവരെ മികച്ച പരിചരണം ആവശ്യമാണ്. നാലാം വയസ്സിൽ ഹൃദയ ശാസ്ത്രക്രിയ നടത്തണം. കുഞ്ഞ് വളർന്ന ശേഷം കാലിനും വിദഗ്ദ്ധ ചികിത്സ വേണം.
കുഞ്ഞിന് ഇപ്പോഴും ശ്വസിക്കാൻ പ്രയാസമുണ്ട്..നേരെ കിടത്തിയാൽ ന്യൂമോണിയ ഉണ്ടാകാനും സാധ്യതയുണ്ടെന്ന് മെഡിക്കൽ ബോർഡ് കുടുംബത്തെ അറിയിച്ചു. എന്നാൽ കുഞ്ഞിന്റെ ചികിത്സ സൗജന്യമാക്കുന്നത് സംബന്ധിച്ച് സർക്കാർ ഇതുവരെയും വ്യക്തത വരുത്തിയിട്ടില്ലെന്ന് കുടുംബം ആരോപിക്കുന്നു
കുഞ്ഞിന്റെ ജനിച്ചിട്ട് 46 ദിവസങ്ങൾക്കുശേഷമാണ് കുഞ്ഞിന്റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച് പരിശോധന നടത്തി മെഡിക്കൽ ബോർഡ് വ്യക്തത വരുത്തിയത്. കുറ്റക്കാരായ ഡോക്ടർമാർക്കെതിരെ നടപടിയെടുക്കുക, വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുക, കുഞ്ഞിന്റെ ചികിത്സ പൂർണമായി സർക്കാർ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കുഞ്ഞിന്റെ രക്ഷകർത്താക്കളെയും ഭാഗമാക്കി ആക്ഷൻ കൗൺസിലും രൂപീകരിച്ചിട്ടുണ്ട്.