മദ്യപാനം വിലക്കിയാൽ പാർട്ടിയിലേക്ക് ആളെ കിട്ടുമോ, സിപിഐ അണികള്‍ ആശങ്കയില്‍, പിരിവും പ്രശ്നമാവും

Advertisement

തിരുവനന്തപുരം.പാർട്ടി അംഗങ്ങളും നേതാക്കളും മദ്യപിക്കരുതെന്ന
നിർദേശം കർശനമായി നടപ്പാക്കാൻ സി.പി.ഐ
ഈ നിർദ്ദേശം അടങ്ങുന്ന പെരുമാറ്റച്ചട്ടത്തിന് പാർട്ടി
സംസ്ഥാന കൌൺസിൽ അംഗീകാരം നൽകി.
നേതാക്കൾ മദ്യപിച്ച് പൊതുജനമധ്യത്തിൽ
അവമതിപ്പ് ഉണ്ടാക്കുന്നവിധം പെരുമാറരുതെന്നാണ്
നിർദ്ദേശം.മദ്യപാനം വിലക്കുന്നതിലെ പ്രായോഗികത
കൌൺസിൽ അംഗങ്ങൾ ചൂണ്ടിക്കാണിച്ചെങ്കിലും
തീരുമാനം മാറിയില്ല.പാർട്ടി നേതാക്കളുടെ ഒറ്റയ്ക്കുളള
പിരിവും വിലക്കിയിട്ടുണ്ട്.

പാർട്ടി അംഗങ്ങൾക്കും നേതാക്കൾക്കും നേരത്തെ
തന്നെ പെരുമാറ്റച്ചട്ടം നിഷ്കർഷിച്ചിട്ടുളള പാർട്ടിയാണ്
സി.പി.ഐ.നിലവിലുളള പെരുമാറ്റച്ചട്ടത്തിൽ ഭേദഗതി
വരുത്തി കൊണ്ടാണ് മദ്യപാനം അടക്കമുളള ദുശീലങ്ങൾക്ക്
എതിരായ നിലപാട് കർശനമാക്കിയത്.സി.പി.ഐ അംഗങ്ങളും
നേതാക്കളും മദ്യപിക്കാൻ പാടില്ല എന്നാണ് നിർദ്ദേശം.
മദ്യവർജനം നയമായി സ്വീകരിക്കാമെങ്കിലും മദ്യപാനം
വിലക്കുന്നത് എത്രത്തോളം പ്രായോഗികമാകും എന്നാണ്
സംസ്ഥാന കൌൺസിൽ അംഗങ്ങൾ ഉന്നയിച്ച ചോദ്യം.
താഴെത്തട്ടിൽ തൊഴിലാളികൾ അടക്കമുളളവർ
അംഗങ്ങളായ ഘടകങ്ങളിൽ എങ്ങനെ നടപ്പാക്കും.


മദ്യപാനം വിലക്കിയാൽ പാർട്ടിയിലേക്ക് ആളെ കിട്ടുമോ
എന്നും പ്രതിനിധികൾ ചോദിച്ചു.താഴെത്തട്ടിലുളളവർക്ക്
അൽപം ഇളവാകാമെന്ന് സമ്മതിച്ച നേതൃത്വം നേതാക്കൾ
മദ്യപിക്കരുതെന്ന നിർദ്ദേശത്തിൽ അയവ് വരുത്തിയില്ല.
മദ്യപിച്ച് പൊതുജനമധ്യത്തിൽ അവമതിപ്പുണ്ടാക്കുന്ന
പെരുമാറ്റത്തിൽ നിന്ന് നേതൃത്വം പിന്മാറണമെന്നാണ്
നിർദ്ദേശം.പാർട്ടിയുടെ വിവിധ ആവശ്യങ്ങൾക്കുളള
പണസമാഹരണത്തിനും കർശനമായ നിയന്ത്രണം
കൊണ്ടുവന്നു.പിരിവിന് പാർട്ടിയുടെ പെരുമാറ്റ ചട്ടവും മാർഗ്ഗനിർദ്ദേശങ്ങളും കർശനമായി പാലിക്കണമെന്നാണ്
പുതിയ നിർദ്ദേശം.നേതാക്കളുടെ ഒറ്റയ്ക്കുളള പിരിവ്
വിലക്കി. നേതാക്കൾ ഒരുമിച്ച് മാത്രമേ സംഭാവന
സ്വീകരിക്കാൻ പാടുളളു. ഘടകങ്ങൾ തീരുമാനിച്ച് മാത്രമേ പിരിവി്ന് ഇറങ്ങാവൂ. കളങ്കിത വ്യക്തികളിൽ നിന്നോ
സ്ഥാപനങ്ങളിൽ നിന്നോ സംഭാവന സ്വീകരിക്കുമെന്നും കർശന നിർദ്ദേശമുണ്ട്.ഒരാളിൽ നിന്നോ സ്ഥാപനത്തിൽ
നിന്നോ സ്വീകരിക്കാവുന്ന പരമാവധി തുക
വർദ്ധിപ്പിച്ചിട്ടുണ്ട്.ബ്രാഞ്ചുകൾക്ക് പരമാവധി 3000
രൂപയും ലോക്കൽ കമ്മിറ്റികൾക്ക് 10000 രൂപയും
മണ്ഡലം കമ്മിറ്റികൾക്ക് 50000 രൂപയും ജില്ലാ
കമ്മിറ്റികൾക്ക് 1ലക്ഷം രൂപയും ഒരാളിൽ നിന്ന്
സ്വീകരിക്കാം

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here