ന്യൂസ് അറ്റ് നെറ്റ് BREAKING NEWS

Advertisement

ക്ഷേമ പെൻഷൻ തട്ടിപ്പ് കൃഷി വകുപ്പിൽ നിന്നും 29 പേരെ സസ്പെൻഡ് ചെയ്തു

2024 ഡിസംബർ 28 ശനി 9.00 PM

👉വിഷം കഴിച്ച് മരിച്ച വയനാട് ഡി സി സി ട്രഷറർ എൻഎം വിജയൻ കെ പി സി സി ക്ക് നൽകിയ കത്ത് പുറത്ത്. ബത്തേരി അർബൻ സഹകരണ ബാങ്ക് നിയമനത്തിന് ഉദ്യോഗാർത്ഥികൾ നൽകിയ പണത്തിൽ 10 ലക്ഷം ഐ സി ബാലകൃഷ്ണൻ എം എൽ എ യെ ഏല്പിച്ചതായും കോൺഗ്രസ്സ് നേതാക്കൾ കൈപ്പറ്റിയ പണം തിരികെ തന്നില്ലെന്നും സൂചന.

👉 പ്രചരിക്കുന്നത് വ്യാജകത്താണന്ന് ഐ സി ബാലകൃഷ്ണൻ എം എൽ എ.

👉ബത്തേരിയിൽ അർബൻ സഹകരണ ബാങ്കിൽ നിയമനവുമായി ബന്ധപ്പെട്ട് അഴിമതി നടന്നിട്ടുണ്ടെന്നും ഡിസിസി ട്രഷററുടെയും മകൻ്റെയും മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും സി പി എം ജില്ലാ നേതൃത്വം

👉ക്ഷേമ പെൻഷൻ തട്ടിപ്പിൽ 29 ജീവനക്കാരെ കൃഷി വകുപ്പിൽ നിന്ന് സസ്പെൻഡ് ചെയ്തു. അനധികൃതമായി കൈപ്പറ്റിയ തുക 18 ശതമാനം പലിശയോടെ തിരിച്ച് പിടിക്കും.

👉കാസർകോട് കാനത്തുർ എരഞ്ഞിപ്പുഴയിൽ കുളിക്കുന്നതിനിടെ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. റിയാസ് (17 ) ,യാസിൻ (13 ) കാണാതായ സമദ് (13 )എന്നിവരുടെ മൃതദേഹം കിട്ടി.

👉 കണ്ണൂർ വള്ളിത്തോട് ചരൾ പുഴയിൽ കുളിക്കുന്നതിനിടെ കണ്ണൂർ വാരം സ്വദേശികളായ ആൽവിൻ ,വിൻസൻ്റ എന്നിവർ മുങ്ങി മരിച്ചു. മൃതദേഹം ഇരിട്ടി ആശുപത്രിയിലേക്ക് മാറ്റി.

👉 സമരം ചെയ്യുന്ന കർഷകനേതാവ് ദല്ലേ വാളിനെ ആശുപത്രിയിലേക്ക് മാറ്റാൻ സുപ്രീം കോടതി പഞ്ചാബ് സർക്കാരിന് നിർദേശം നൽകി.