വാർത്താനോട്ടം

Advertisement

2024 ഡിസംബർ 29 ഞായർ

👉ദക്ഷിണ കൊറിയയിൽ ജെയ്ജൂഎയറിൻ്റെ വിമാനം ലാറ്റിംഗിനിടെ തകർന്ന് 28 പേർ മരിച്ചു. വിമാനത്തിലുണ്ടായിരുന്നത് 175 യാത്രക്കാരും 6 ജീവനക്കാരും .

👉 തൻ്റെ പേര് വ്യാജമായി എഴുതി ചേർത്തതാണെന്നും വയനാട് ഡിസിസി ട്രഷററുടെ പേരിൽ പുറത്ത് വന്ന കത്തിനെപ്പറ്റി സമഗ്ര അന്വേഷണം വേണമെന്നും ഐസി ബാലകൃഷ്ണൻ എം എൽ എ

👉അസർബൈജാൻ വിമാന ദുരന്തം ക്ഷമ ചോദിച്ച് റഷ്യൻ പ്രസിഡൻറ് വ്ലാദിമർ പുടിൻ

👉 സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പ്രതിഷേധിക്കാനായി ആരും വരേണ്ടതില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.

👉പഞ്ചാബ് അതിർത്തിയിലെ കർഷക സമരം: കേന്ദ്ര സർക്കാർ ചർച്ചയ്ക്ക് തയ്യാറാവണമെന്ന് സി പി എം പിബി.

🌴 കേരളീയം 🌴

🙏പെരിയ ഇരട്ടക്കൊലകേസിലെ കോടതി വിധിയില്‍ ഉള്‍പ്പെടുത്താത്ത ആളുകള്‍ക്കെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍.

🙏 വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെയും മകന്‍ ജിജേഷിന്റെയും മരണത്തില്‍ ദുരൂഹത നിലനില്‍ക്കുന്നതിനാല്‍ അന്വേഷണം വേണമെന്ന് സിപിഎം.

🙏 സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ ബാങ്ക് കോഴയില്‍ കോണ്‍ഗ്രസിനെ വെട്ടിലാക്കി പഴയ കരാര്‍ രേഖ. ബാങ്ക് നിയമനത്തിനായി ഉദ്യോഗാര്‍ഥിയുടെ പിതാവില്‍ നിന്ന് 30 ലക്ഷം രൂപ വാങ്ങിയതായി കരാര്‍. ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷററായിരുന്ന എന്‍. എം വിജയനാണ് രേഖയില്‍ ഒപ്പിട്ടിരിക്കുന്നത്.

🙏 വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെയും മകന്റെയും ആത്മഹത്യയുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങളോട് പ്രതികരിച്ച് ബത്തേരി എംഎല്‍എ ഐ.സി ബാലകൃഷ്ണന്‍. തനിക്കെതിരെ വ്യാജ രേഖകള്‍ പ്രചരിപ്പിക്കുകയാണെന്ന് ഐ.സി ബാലകൃഷ്ണന്‍ ആരോപിച്ചു.

🙏 പമ്പയിലെ സ്പോട്ട് ബുക്കിംഗ് കൗണ്ടറുകളുടെ എണ്ണം വര്‍ധിപ്പിക്കും. നിലവില്‍ ഏഴ് കൗണ്ടറുകളാണുള്ളത്. അവ പത്താക്കി ഉയര്‍ത്തും. 60 വയസ് പൂര്‍ത്തിയായവര്‍ക്ക് മാത്രമായി പ്രത്യേക കൗണ്ടര്‍ തുറക്കും. ഡിസംബര്‍ മുപ്പതിന് വൈകിട്ടാണ് മകരവിളക്ക്.

🙏 സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ നേതാക്കള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി എം.വി. ഗോവിന്ദന്‍. ജില്ലയിലെ നേതാക്കളില്‍ പണ സമ്പാദന പ്രവണത വര്‍ധിക്കുന്നുവെന്നും തിരുവല്ല ഏരിയ കമ്മിറ്റിയിലെ വിഭാഗീയത അനുവദിക്കില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു. നേതാക്കള്‍ക്കെതിരെ സംസ്ഥാന കമ്മിറ്റിക്ക് പരാതി പ്രളയമാണെന്നും പത്തനംതിട്ടയിലെ പാര്‍ട്ടി കമ്മ്യൂണിസ്റ്റ് മൂല്യങ്ങളില്‍ നിന്ന് അകന്നെന്നും ജില്ലാ സമ്മേളനത്തില്‍ എം.വി. ഗോവിന്ദന്‍ കുറ്റപ്പെടുത്തി.

🙏കെ.എസ്.ആര്‍.ടി.സി
യുടെ പ്രതിദിന വരുമാനം സര്‍വ്വകാല റെക്കോഡിലേക്ക്. കഴിഞ്ഞ തിങ്കളാഴ്ച്ച പ്രതിദിന വരുമാനം 9.22 കോടി രൂപ എന്ന നേട്ടത്തിലെത്തി. 2023 ഡിസംബര്‍ മാസം 23 ന് നേടിയ 9.06 കോടി എന്ന നേട്ടമാണ് ഇപ്പോള്‍ മറികടന്നിരിക്കുന്നത്.

🙏 മകനെ കഞ്ചാവുമായി പിടികൂടിയെന്ന വാര്‍ത്തയില്‍ പ്രതികരിച്ച് കായംകുളം എംഎല്‍എ യു പ്രതിഭ. വാര്‍ത്ത വ്യാജമാണെന്ന് യു പ്രതിഭ എംഎല്‍എ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു. മകന്‍ സുഹൃത്തുക്കളുമായി ചേര്‍ന്ന് ഇരുന്നപ്പോള്‍ ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നും മാധ്യമങ്ങള്‍ തന്നെ വേട്ടയാടുകയാണെന്നും യു പ്രതിഭ പറഞ്ഞു.

🙏 സംസ്ഥാനത്ത് വ്യത്യസ്ത സംഭവങ്ങളിലായി ഇന്നലെ ആറുപേര്‍ മുങ്ങിമരിച്ചു. കാസര്‍കോട് സ്വദേശികളായ മൂന്ന് വിദ്യാര്‍ഥികള്‍, കണ്ണൂര്‍ സ്വദേശികളായ രണ്ടുപേര്‍, തമിഴ്‌നാട് സ്വദേശിയായ ഒരാള്‍ എന്നിവരാണ് മരിച്ചത്.

🇳🇪 ദേശീയം 🇳🇪

🙏മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ സംസ്‌കാരം വിവാദമാക്കി കോണ്‍ഗ്രസ്. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ കുറ്റപത്രവുമായാണ് കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്. വീഡിയോ ചിത്രീകരണം മുതല്‍ സംസ്‌ക്കാര ചടങ്ങുകളില്‍ വരെ മന്‍മോഹന്‍ സിങിനോടും കുടുംബത്തോടുമുള്ള അവഗണന ദൃശ്യമായിരുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര ആരോപിച്ചു.

🙏അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് പ്രത്യേക സ്മാരകം വേണമെന്ന കോണ്‍ഗ്രസ് ആവശ്യത്തില്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ച് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകള്‍ ശര്‍മിഷ്ഠ മുഖര്‍ജി. തന്റെ പിതാവ് മരിച്ചപ്പോള്‍ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒരു അനുശോചന യോഗം വിളിക്കാന്‍ പോലും നേതൃത്വം തയ്യാറായില്ലെന്നും ഈ വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വം തന്നെ തെറ്റിദ്ധരിപ്പിച്ചതായും ശര്‍മിഷ്ഠ ആരോപിച്ചു.

🙏 ഉത്തര്‍പ്രദേശിലെ ബറേലി ജില്ലയില്‍ വീടിന്റെ വരാന്തയില്‍ കിടന്ന് ഉങ്ങുകയായിരുന്ന 62 കാരനായ കര്‍ഷകനെ അജ്ഞാതരായ അക്രമികള്‍ കഴുത്തറുത്ത് കൊലപ്പെടുത്തി.സിറൗലി പോലീസ് സ്റ്റേഷന്‍ പരിധിയിലെ ജഗന്നാഥ്പൂര്‍ ഗ്രാമത്തിലാണ് സംഭവം.

🙏 അണ്ണാ സര്‍വകലാശാല ബലാത്സഗ കേസില്‍ പ്രത്യേക സംഘം അന്വേഷിക്കണമെന്ന് നിര്‍ദേശിച്ച് മദ്രാസ് ഹൈക്കോടതി. 3 മുതിര്‍ന്ന വനിത ഐപിഎസ് ഉദ്യോഗസ്ഥര്‍ സംഘത്തിലുണ്ട്. കേസിലെ എഫ്ഐആര്‍ ചോര്‍ന്നത് പ്രത്യേകം അന്വേഷിക്കണമെന്നും മദ്രാസ് ഹൈക്കോടതി നിര്‍ദേശിച്ചു.

🙏 കൊടുംതണുപ്പി
നൊപ്പം ഡല്‍ഹിയില്‍ കനത്ത മഴ. 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ പെയ്തത് 101 വര്‍ഷത്തിനിടയിലെ ഏറ്റവും ശകതമായ മഴയാണെന്നാണും സാധാരണ ഡിസംബറില്‍ ലഭിക്കുന്ന മഴയുടെ 5 ഇരട്ടിയാണ് ഇപ്പോള്‍ ലഭിച്ചതെന്നും കാലാവസ്ഥ കേന്ദ്രം വിവരിച്ചു.

🇦🇽 അന്തർദേശീയം 🇦🇺

🙏 അഫ്ഗാനിസ്ഥാനില്‍ പാകിസ്ഥാന്‍ നടത്തിയ മാരകമായ വ്യോമാക്രമണത്തിന് പ്രതികാരമായി പാകിസ്ഥാനില്‍ വ്യോമാക്രമണം നടത്തി താലിബാന്‍. ആക്രമണത്തില്‍ 19 പാക് സൈനികര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. അതിര്‍ത്തി പ്രദേശങ്ങളിലെ പാകിസ്ഥാന്‍ പോസ്റ്റുകള്‍ക്ക് നേരെ നിരവധി തവണ ആക്രമണങ്ങള്‍ നടന്നതായാണ് വിവരം.

🙏 യെമനില്‍നിന്ന് വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈലിനെ തകര്‍ത്ത് ഇസ്രയേല്‍. യു.എസിന്റെ ടെര്‍മിനല്‍ ഹൈ ആള്‍ട്ടിറ്റിയൂഡ് ഏരിയ ഡിഫന്‍സ് സിസ്റ്റം (താഡ്) ഉപയോഗിച്ചാണ് ഇസ്രയേല്‍ മിസൈലുകളെ തകര്‍ത്തത്.

🙏 അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്ന് 38 പേര്‍ മരിച്ച സംഭവത്തില്‍ അസര്‍ബൈജാനോട് ക്ഷമാപണം നടത്തി റഷ്യന്‍ പ്രസിഡന്റ് വ്ലാദമിര്‍ പുടിന്‍. അസര്‍ബൈജാന്‍ പ്രസിഡന്റുമായി പുടിന്‍ ഫോണില്‍ സംസാരിച്ചുവെന്ന് റഷ്യ വ്യക്തമാക്കി.

🏏 കായികം 🏏

🙏 മെല്‍ബണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ സെഞ്ചുറി നേടിയതിനു പിന്നാലെ ഇന്ത്യന്‍ താരം നിതീഷ് കുമാര്‍ റെഡ്ഡിക്ക് 25 ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ച് ആന്ധ്രാ ക്രിക്കറ്റ് അസോസിയേഷന്‍. ബാറ്റിങ് തകര്‍ച്ച നേരിട്ട ഇന്ത്യയെ കരകയറ്റിയത് നിതീഷിന്റെ സെഞ്ചുറി ഇന്നിങ്‌സായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിതീഷിന്റെ കന്നി സെഞ്ചുറി കൂടിയായിരുന്നു ഇത്. കന്നി സെഞ്ചുറി കൂടിയായിരുന്നു ഇത്.

🙏മൂന്നാം ദിനം കളിയവസാനിക്കുമ്പോള്‍ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 358 റണ്‍സെന്ന നിലയിലാണ്. 176 പന്തില്‍ നിന്ന് 105 റണ്‍സുമായി നിതീഷ് ക്രീസിലുണ്ട്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here