തിരുവില്വാമലയിൽ ബസ്സിൽ നിന്ന് തെറിച്ച് വീണ് വയോധികയ്ക്ക് ദാരുണാന്ത്യം

Advertisement

പാലക്കാട്.തിരുവില്വാമലയിൽ ബസ്സിൽ നിന്ന് തെറിച്ച് വീണ് വയോധികയ്ക്ക് ദാരുണാന്ത്യം.തിരുവില്വാമല തവക്കൽപ്പടി- കിഴക്കേ ചക്കിങ്ങൽ ഇന്ദിരാദേവി എന്ന 65 കാരിയാണ് മരിച്ചത്.ആലത്തൂർ കാടാമ്പുഴ റൂട്ടിലോടുന്ന മർവ എന്ന ബസ്സിന്റെ ഡോറിലൂടെ തെറിച്ചുവീണു വയോധികക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും പിന്നീട് മരണം സംഭവിക്കുകയുമായിരുന്നു

തിരുവില്വാമല ഗവൺമെൻറ് വെക്കേഷണൽഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിന്റെ അടുത്തുവച്ചാണ് സംഭവം.അമിത വേഗതയിൽ വളവ് വീശിയൊടിക്കുന്നതിനിടയാണ് ഡോറിലൂടെ തെറിച്ച് വീഴുകയായിരുന്നു.രാവിലെ 7 30 ഓടുകൂടിയാണ് അപകടമുണ്ടായത്.കണ്ടക്ടറും ഡ്രൈവറും ബസിൽ നിന്ന് ഇറങ്ങി ഓടി

പഴമ്പാലക്കോട് കൂട്ടുപാതയിൽ നിന്നാണ് അമ്മയും മകളും ബസ്സിൽ കയറിയത്

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here