പാലക്കാട്. നഗരത്തെ വിറപ്പിച്ച് അറക്കാനെത്തിച്ച എരുമ,വാഹനത്തില്‍ നിന്ന് ഇറങ്ങിയോടിയ എരുമ മണിക്കൂറുകളോളം നഗരത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു,ഫയര്‍ ഫോഴ്‌സ് സംഘമെത്തി ഏറെ പണിപ്പെട്ടാണ് എരുമയെ വടം കൊണ്ട് ബന്ധിച്ച് ശാന്തനാക്കിയത്
ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് പുതുനഗരം സ്വദേശി മുഹമ്മദ് സലീം അറക്കാനായി കൊണ്ടുവന്ന എരുമ വാഹനത്തില്‍ നിന്ന് കുതറിയോടി നഗരത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്,ടൗണില്‍വെച്ച് ഓട്ടോ റിക്ഷയെ ആക്രമിച്ച എരുമ നേരെ ഇന്ദ്രപ്രസ്ഥ ഹോട്ടലിലേക്ക് ഓടിക്കയറി,തുടര്‍ന്ന് മണിക്കൂറുകളോളം അവിടെ..
7 മണിയോടെ ഫയര്‍ഫോഴ്‌സ് സംഘമെത്തിയാണ് കുരുക്കിട്ട് എരുമയെ പിടികൂടിയത്,തുടര്‍ന്ന് വെറ്റനറി സര്‍ജന്‍ ഡോ ജയകൃഷ്ണന്‍ സംഭവസ്ഥലത്തെത്തി മയക്കുമരുന്ന് നല്‍കി
ഓട്ടോയില്‍ ഇടിച്ച് പരിക്കേറ്റ എരുമക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ലെന്നാണ് വിലയിരുത്തല്‍