പത്തനംതിട്ട. സിപിഐഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ മുതിർന്ന നേതാക്കൾക്കും പോലീസിനും രൂക്ഷവിമർശനം. പോലീസിൽ കാവിവൽക്കരണം ആണെന്നും ആർഎസ്എസിനെ സഹായിക്കുന്ന നിലപാട് പോലീസ് പലപ്പോഴും സ്വീകരിക്കാറുണ്ടെന്നും വിമർശനം. ചർച്ചയിൽ ജി സുധാകരനും ഇ പി ജയരാജനും എതിരായും കടുത്ത വിമർശനം ഉണ്ടായി.
പാർട്ടി സെക്രട്ടറിമാർ സ്റ്റേഷനിൽ നിന്നും ജീവനോടെ പുറത്തുവരുന്നത് ഭാഗ്യം കൊണ്ടാണെന്ന് പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ പ്രതിനിധികൾ തുറന്നടിച്ചു , പോലീസിൽ കാവികൽക്കരണം നടക്കുന്നു. ആർഎസ്എസിനെ സഹായിക്കുന്ന നിലപാട് ബഹുഭൂരിപക്ഷം സ്റ്റേഷനുകളിലെയും പോലീസുകാർ സ്വീകരിക്കുകയാണ്. ബിജെപികാർക്ക് ആണെങ്കിൽ തലോടലും സിപിഎമ്മുകാർക്ക് ലോക്കപ്പും എന്ന അവസ്ഥയാണ് കേരളത്തിലെ പോലീസ് സ്റ്റേഷനുകളിൽ ഉള്ളത് .പത്തനംതിട്ട,ഇരവിപേരൂർ കമ്മറ്റികളാണ് ഈ വിമർശനങ്ങൾ ഉന്നയിച്ചത്. സമ്മേളനത്തിൽ ജി സുധാകരനെതിരെയും കടുത്ത വിമർശനം.വിശ്രമ ജീവിതം നയിക്കുന്ന ജി സുധാകരൻ വായിൽ തോന്നിയത് വിളിച്ചു പറയുകയാണെന്നും,മാധ്യമ ശ്രദ്ധ കിട്ടാൻ വേണ്ടിയാണെന്നും ,ഇത് പാർട്ടി നിയന്ത്രിക്കണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു. ബിജെപിയിൽ നിന്ന് പാർട്ടിയിലേക്ക് വരുന്നവരുടെ പശ്ചാത്തലം പരിശോധിക്കണമെന്നും ഏകപക്ഷീയമായി ആളെ ചേർക്കുന്ന ജില്ലാ കമ്മിറ്റിയുടെ നിലപാട് ശരിയല്ലെന്നും പ്രതിനിധികൾ . സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടലിനെതിരെയും സമ്മേളനത്തിൽ വിമർശനം ഉണ്ടായി. പലപ്പോഴും വിമർശനം അതിരുകടക്കുന്നു. ഓൺലൈൻ ചാനലുകളെ അതിരുകവിഞ്ഞ പിന്തുണയ്ക്കുന്ന രീതി ശരിയല്ലന്നും ഇത് നിയന്ത്രിക്കണമെന്നും ആവശ്യം ഉയർന്നു.
റിപ്പോർട്ടിന്മേലുള്ള ചർച്ച പുരോഗമിക്കുകയാണ്. ഇന്നലെ നടന്ന ചർച്ചയിൽ ഇ പി ജയരാജൻ ദല്ലാൾ നന്ദകുമാർ ബന്ധത്തിനെതിരെയും പ്രതിനിധികൾ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. നാളെ പൊതുസമ്മേളനത്തോടെ പത്തനംതിട്ട ജില്ലാ സമ്മേളനം അവസാനിക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് പൊതുസമ്മേളനം ചെയ്യുന്നത്. മൂന്നു ടേം പൂർത്തിയാക്കുന്ന ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവിന് പകരം ആര് സെക്രട്ടറി ആകും എന്നതാണ് ഈ അവരും ഉറ്റിനോക്കുന്നത്