കോട്ടയം. ബസുകൾ തമ്മിൽ മത്സരയോട്ടവും കയ്യാങ്കളിയും തുടർക്കഥയാകുന്നു . കോടിമതയിൽ
സമയം മാറി ഓടിയതിന് ഒരു സ്വകാര്യ ബസ് മറ്റൊരു ചെയ്സ് ചെയ്ത് പിടിച്ച് ചില്ല് അടിച്ച് തകർത്തു .സംഭവത്തിൽ ചിങ്ങവനം പൊലീസ് കേസ് എടുത്തു. അതേസമയം പൊന്‍കുന്നം 18ാം മയിലിൽ അപകടകരമായി ഓടിച്ച KSRTC ബസ്സിനെതിരെ യാതൊരു നടപടിയും ഉണ്ടായില്ല
.കോട്ടയം കോടിമതയിൽ ഇന്നലെ വൈകുന്നേരം ആണ് സംഭവം ഉണ്ടായത് . ബ്ലോക്കിൽ കിടന്ന് താമസിച്ച തണ്ടപ്ര സ്വകാര്യ ബസ് വൈകിയൊടിയതാണ് തർക്കത്തിന് കാരണം . ഇതേ തുടർന്ന് വിജയലക്ഷ്മി ബസ് തണ്ടപ്പസിനെ പിന്തുടർന്ന് തടയുകയായിരുന്നു . ബസ്സിൽ യാത്രക്കാർ ഉള്ളപ്പോൾ ആയിരുന്നു ഈ അപകട ഡ്രൈവിംഗ്. വിജയലക്ഷ്മി ബസ്സിലെ ജീവനക്കാർ ബസ്സിൽ നിന്നിറങ്ങി തണ്ടപ്ര ബിൽ തകർക്കുന്നതും CCTV ദൃശ്യങ്ങളിൽ ഉണ്ട് . സംഭവത്തിൽ ചിങ്ങവനം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു .
അതേസമയം ഇന്നലെ പതിനെട്ടാം മൈൽ അപകടകരമായ രീതിയിൽ കെഎസ്ആർടിസി ബസ്സോടിച്ച സംഭവത്തിൽ യാതൊരു നടപടിയും ഉണ്ടായില്ല . സ്വകാര്യ ബസ്സുമായുള്ള മത്സര ഓട്ടത്തിനിടയിൽ ആയിരുന്നു കെഎസ്ആർടിസിയുടെ അപകടകരമായ രീതിയിലെ യാത്ര. സ്വകാര്യ ബസ് റോഡിൽ നിർത്തി ആളെ ഇറക്കുമ്പോൾ ഇടതുവശത്തുകൂടി അമിതവേഗത്തിൽ കെഎസ്ആർടിസി കടന്നുപോവുകയായിരുന്നു. ഭാഗ്യം കൊണ്ട് മാത്രമാണ് സ്വകാര്യ ബസില്‍ നിന്നിറങ്ങിയ സ്ത്രീ രക്ഷപ്പെട്ടത്.