യു പ്രതിഭ എംഎല്‍എയുടെ മകന്‍ കനിവ് ഒമ്പതാം പ്രതി, കഞ്ചാവ് കേസിന്റെ എഫ്‌ഐആര്‍ പുറത്ത്

Advertisement

ആലപ്പുഴ: കഞ്ചാവ് കേസില്‍ യു. പ്രതിഭ എംഎല്‍എയുടെ മകനെതിരായ എഫ്‌ഐആര്‍ പുറത്ത്. എംഎല്‍എയുടെ മകന്‍ കനിവ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തത് കഞ്ചാവ് കൈവശം വച്ചതിനും ഉപയോഗിച്ചതിനുമാണെന്നാണ് എഫ് ഐ ആറില്‍ പറയുന്നത്. ഒരു സ്വകാര്യ വാര്‍ത്താചാനലാണ് എഫ് ഐ ആറിലെ വിവരങ്ങള്‍ പുറത്തുവിട്ടത്. കേസിലെ ഒന്‍പതാം പ്രതിയാണ് കനിവ്. സംഘത്തില്‍ നിന്ന് മൂന്നുഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തതെന്നും എഫ് ഐ ആറില്‍ പറയുന്ന
മകനെ കഞ്ചാവുമായി പിടികൂടിയിട്ടില്ലെന്ന വിശദീകരണവുമായി യു പ്രതിഭ എംഎല്‍ എ ഇന്നലെ ഫേസ്ബുക്ക് ലൈവില്‍ വന്നിരുന്നു. വാര്‍ത്ത വ്യാജമാണെന്നാണ് എംഎല്‍എ വ്യക്തമാക്കിയത്. മകന്‍ സുഹൃത്തുക്കളുമായി ചേര്‍ന്ന് ഇരുന്നത് ചോദ്യം ചെയ്യുകമാത്രമാണ് ചെയ്തതെന്നും മാദ്ധ്യമങ്ങള്‍ തന്നെ വേട്ടയാടുകയാണെന്നും പ്രതിഭ പറഞ്ഞു, ‘മകനും സുഹൃത്തുക്കളും ചേര്‍ന്നിരിക്കുമ്പോള്‍ എക്‌സൈസുകാര്‍ വന്ന് ചോദ്യം ചോദിച്ചു. ഇപ്പോള്‍ വാര്‍ത്തകള്‍ വരുന്നത് മകനെ കഞ്ചാവുമായി പിടിച്ചു എന്നാണ്. ഒരാള്‍ എംഎല്‍എ ആയതും പൊതുപ്രവര്‍ത്തക ആയതുകൊണ്ടും ഇത്തരം വാര്‍ത്തകള്‍ക്ക് മൈലേജ് കിട്ടും. വാര്‍ത്ത ശരിയാണെങ്കില്‍ ഞാന്‍ നിങ്ങളോട് മാപ്പ് പറയാം,? നേരെ തിരിച്ചാണെങ്കില്‍ മാദ്ധ്യമങ്ങള്‍ പരസ്യമായി മാപ്പ് പറയണം’എന്നാണ് പ്രതിഭ ആവശ്യപ്പെട്ടിരുന്നത്. ആരും തെറ്റായ വഴിയില്‍ പോകരുതെന്ന് ആ?ഗ്രഹിക്കുന്ന അമ്മയാണ് ഞാനും. എന്റെ മകന്‍ പോവരുതെന്ന് പറയാന്‍ മാത്രമേ എനിക്ക് കഴിയൂ. ആ വഴി തേടുന്നതും പോവാതിരിക്കുന്നതും മറ്റുള്ളവരുടെ ഉത്തരവാ?ദിത്തമാണെന്നും പ്രതിഭ പറഞ്ഞിരുന്നു.എംഎല്‍എയുടെ മകന്‍ കനിവിനെയും (21) മറ്റ് എട്ടുപേരെയുമാണ് കുട്ടനാട് എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തത്. തകഴി പാലത്തില്‍ നിന്നാണ് ഇവരെ പിടികൂടിയത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here