എംടിക്ക് ആര്‍ സരള എന്നൊരു തൂലികാ നാമമോ, അതേ എംടി അങ്ങനെ ഒരു തൂലികാ നാമത്തില്‍ എഴുതിയിരുന്നു. ഈ കഥ വെളിവാക്കുന്നത് എഴുത്തുകാരനും പിഎസ് സി അംഗവുമായ എസ്എ സെയ്ഫ് ആണ്. എംടിയുടെ പെരുന്തച്ചന്‍ ആസൂയാവഹമായ പാടവത്തോടെ സംവിധാനം ചെയ്ത് ഒറ്റ സിനിമകൊണ്ട് മലയാള സിനിമയുടെ പൂമുഖത്ത് കസേരയിട്ടിരുന്ന അജയനെയും എംടിയേയും അവരുടെ ബന്ധത്തെയുംപറ്റി സെയ്ഫ് കലാകൗമുദിയില്‍ എഴുതിയ ലേഖനത്തിലാണ് എംടിയുടെ പെണ്‍തൂലികാനാമത്തെപ്പറ്റി പറയുന്നത്.
തോപ്പില്‍ഭാസിയുടെ മകനായ അജയന്‍ അഡയാറിലെ സിനിമാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠനത്തിന് ശേഷം പുറത്തിറങ്ങി സിനിമയാക്കാന്‍ ഓര്‍ത്തത് അഞ്ചാംക്‌ളാസില്‍ ഉപപാഠപുസ്തകമായി പഠിച്ച മാണിക്യക്കല്ല് എന്ന കഥയാണ്. അതെഴുതിയത് ആണെങ്കില്‍ ആര്‍ക്കുമറിയാത്ത ഒരു ആര്‍ സരള . ആര്‍ സരളയെ അന്വേഷിച്ച് കണ്ടെത്തി അനുമതി വാങ്ങാനുള്ള യാത്ര ചെന്നെത്തിയത് എംടിയിലാണെന്ന് അജയന്‍ പറഞ്ഞു. 5000രൂപ സ്വരൂപിച്ച് കോഴിക്കോട് പോയി എംടിയെക്കണ്ടു.തോപ്പില്‍ഭാസിയുടെ മകനോട് എംടി മറുത്തു പറഞ്ഞില്ല.അഡ്വാന്‍സ് വാങ്ങിയ എംടി എന്ന സരള മാണിക്യകല്ലിന്റെ തിരക്കഥയും അത് സിനിമയാക്കാനുള്ള അനുമതിയും അജയന് എഴുതി നല്‍കി. തോപ്പില്‍ഭാസി നല്‍കിയ 10000 രൂപകൂടി ഇക്കാര്യത്തിനായി അജയന്‍ എംടിക്ക് നല്‍കി.കരിയിലക്കാര്‌റുപോലെ എന്ന സിനിമവരെ പത്മരാജന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ചു. 17വര്‍ഷം മാണിക്യകല്ല് അജയന്റെ മനസില്‍ മിന്നിത്തിളങ്ങിക്കിടന്നു. വിദേശസാങ്കേതിവിദ്യഒക്കെ വേണ്ടിയിരുന്ന സിനിമയ്ക്ക് നിര്‍മ്മാതാക്കളെ ലഭിച്ചില്ലെന്ന് സെയ്ഫ് പറയുന്നു. അങ്ങനെയിരിക്കെ ഭാവചിത്ര എന്ന പുതിയ ബാനറുമായി ജയകുമാറെത്തി. മാണിക്യകല്ലിനോട് പക്ഷേ അവര്‍ക്ക് താല്‍പര്യം പോരാ, ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അജയന്‍ ചെയ്ത പെരുന്തച്ച്ന്‍ ഡോക്യുമെന്‌ററി ഓര്‍ത്ത ജയകുമാറിന് അക്കഥയോടാണ് താല്‍പര്യം. അജയനുമായി ഇക്കാര്യം എംടിയെ ചെന്നുകണ്ട് പറയുകയും വിശദമായ ഗവേഷണത്തോടെ എംടി പെരുന്തച്ചന്‍ എഴുതി, മാണിക്യകല്ലും സരളയും അങ്ങനെ പിന്നാമ്പുറത്തേക്ക് പോയി.
വിനയാപ്രസാദ് എന്ന വീട്ടമ്മ യാദൃശ്ചികമായി നായികയായി പെരുന്തച്ചനിലേക്ക് എത്തിയ കഥയും മനോജ്‌കെ ജയന്റെ അരങ്ങേറ്റവും മോനിഷയുടെ രണ്ടാംവരവും എല്ലാം ഈ സിനിമയില്‍സംഭവിച്ച കഥയും സെയ്ഫ് വിവരിക്കുന്നുണ്ട്. എന്തായാലും മാണിക്യകല്ല് മറവിയിലേക്കുപോയി. അത് ഉപപാഠകപുസ്തകം പഠിച്ച പഴയ തലമുറക്കൊപ്പം ആര്‍ സരള എന്ന എഴുത്തുകാരിയും നഷ്ടമായി. എന്നാല്‍ ആര്‍ സരളയുടെ പ്രതിഭ എംടി വാസുദേവന്‍നായരിലൂടെ മലയാളിക്ക് തിരിച്ചു കിട്ടുകയായിരുന്നു. മാണിക്യക്കല്ലിന്റെ മികവോടെ ദയ എന്നപെണ്‍കുട്ടി, വൈശാലി, രണ്ടാമൂഴം എന്നിവയെല്ലാം എംടി പുരാണ കഥകളെ മികവോടെ അവതിരിപ്പിച്ചതിന് തെളിവാണ്.