കൊച്ചി. കലൂര്‍ സ്റ്റേഡിയത്തില്‍ പരിപാടിക്കായി കെട്ടി ഉയര്‍ത്തിയ ഗാലറിയില്‍ നിന്നും വീണ് ഉമാ തോമസ് എംഎല്‍എക്ക് ഗുരുതര പരുക്ക്. ആറരയോടെയാണ് അപകടം.നൃത്ത പരിപാടിക്കായി തയ്യാറാക്കിയ വിഐപി ഗാലറിയിലേക്ക് കയറി ഇരിക്കുന്നതിനിടെയാണ് കാല്‍തെന്നി ഇരുപതടിയോളം താഴ്ചയിലേക്ക് വീണത്. രക്തത്തില്‍ കുളിച്ച നിലയിലാണ് ഉമയെ ആശുപത്രിയിലേക്ക് മാറ്റിയത്.