കൊച്ചി: കലൂർ സ്‌റ്റേഡിയത്തിലെ ഗ്യാലറിയിൽ നിന്നുള്ള വീഴ്‌ചയിൽ ഉമ തോമസ് എംഎൽഎയ്ക്ക് ഗുരുതര പരിക്കേറ്റുവെന്ന് ഡോക്‌ടർമാർ. എംഎൽഎ നിലവിൽ വെന്റിലേറ്ററിലാണെന്ന് ഡോക്‌ടർമാർ അറിയിച്ചു. നിലവിൽ എംഎൽഎ അബോധാവസ്ഥയിൽ തുടരുകയാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. ശ്വാസകോശത്തിനും നട്ടെല്ലിനും തലച്ചോറിനും പരിക്കേറ്റതായാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. തലച്ചോറിന് ക്ഷതമേറ്റു’
വാരിയെല് പൊട്ടി ശ്വാസകോശത്തിൽ കയറി, രക്തസ്രാവം നിയന്ത്രണ വിധേയം. നിലവിൽ ആന്തരിക രക്തസ്രാവമില്ല
കൊണ്ടു വരുമ്പോൾ ബോധമുണ്ടായിരുന്നു.എങ്കിലും ഉടൻ ശസ്ത്രക്രിയ ആവശ്യമില്ലെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്. വിദഗ്‌ധ ഡോക്‌ടർമാരുടെ സംഘം സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്. പതിനഞ്ച് അടിയോളം ഉയരത്തിൽ നിന്ന് വീണ എംഎൽഎയുടെ തല കോൺക്രീറ്റിലാണ് ചെന്നിടിച്ചത്. പാലാരിവട്ടം റിനെ ആശുപത്രിയിലാണ് ഉമ തോമസിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. മൂക്കിൽ നിന്നും വായിൽ നിന്നും രക്തം വരുന്ന നിലയിലായിരുന്നു എംഎംഎയെ ആശുപത്രിയിൽ എത്തിച്ചത്.
സുരക്ഷാമാനദണ്ഢങ്ങള്‍ പാലിക്കാത്തതാണ് അപകടത്തിനിരയാക്കിയത്. കൈവരിയില്ലാതെ അതിനായി റിബണ്‍കെട്ടി തയ്യാറാക്കിയ സാമഗ്രിയില്‍ കൈവരിയെന്നു കരുതി പിടിച്ചതോടെ നിയന്ത്രണം വിട്ടു വീഴുകയായിരുന്നു.