പത്തനംതിട്ട. സിപിഎം ജില്ലാ സമ്മേളനത്തിൽ ജില്ലാ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ .ലോക്സഭ തിരഞ്ഞെടുപ്പിൽ പോലും ജില്ലാ കമ്മിറ്റി അംഗങ്ങൾ സംഘടനാ ജോലികൾ ചെയ്തില്ല എന്നും ,അത് സംസ്ഥാന കമ്മിറ്റിയുടെ പരിശോധനയിൽവ്യക്തമായി എം വി ഗോവിന്ദൻ പറഞ്ഞു . നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് മലയാലപ്പുഴ മോഹനനെ നിലപാട് പറയാൻ ആരും ചുമതലപ്പെടുത്തിയിട്ടില്ല എന്നും എം വി ഗോവിന്ദൻ പറഞ്ഞു.അതേസമയം പാർട്ടിയിൽ അടൂരിന് കൂടുതൽ പരിഗണന നൽകുന്നു എന്ന ചില പ്രതിനിധികളുടെ വിമർശനം ബഹളത്തിനിടയാക്കി
ഒരു മുതിർന്ന നേതാക്കളെയും വിടാതെയായിരുന്നു പൊതു ചർച്ചയിലെ പ്രതിനിധികളുടെ വിമർശനം . കണക്കെറ്റ് വിമർശനമേറ്റത് ജി സുധാകരനും ,ഇ പി ജയരാജനും .വിശ്രമ ജീവിതം നയിക്കുന്ന സുധാകരൻ മാധ്യമശ്രദ്ധക്ക് വേണ്ടി വായിൽ തോന്നിയത് വിളിച്ചു പറയുന്നത് പാർട്ടി നിയന്ത്രിക്കണമെന്നായിരുന്നു പ്രതിനിധികളുടെ ആവശ്യം.ഇ പി ജയരാജൻ പ്രകാശ് ജാവഡേക്കറെ കണ്ടത് തെറ്റല്ല,പക്ഷേ ദല്ലാൽ നന്ദകുമാറുമായി ഇപിയുടെ ബന്ധം പാർട്ടി പരിശോധിക്കുന്നില്ലേ എന്ന് പ്രതിനിധികൾ ചോദിച്ചു .എന്നാൽ അങ്ങനെ ഒരു വിമർശനം തനിക്കെതിരെ ഉണ്ടാക്കാൻ ഇടയില്ല എന്നായിരുന്നു ഈ പി ജയരാജന്റെ പ്രതികരണം
പൊതു ചർച്ചയ്ക്ക് മറുപടി പറയവേ ജില്ലാ നേതൃത്വത്തെ കടന്നാക്രമിക്കുകയായിരുന്നു സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ .ലോകസഭാ തിരഞ്ഞെടുപ്പ് സമയത്ത് പോലും ജില്ലാ കമ്മിറ്റി അംഗങ്ങൾ സംഘടനാ ജോലികൾ ചെയ്തില്ല എന്ന സംസ്ഥാന സെക്രട്ടറിയുടെ ഗുരുതര വിമർശനം .പാർട്ടിയുടെ പരിശോധനയിൽ ഇത് ബോധ്യമായി.പാർട്ടിയുടെ പരമ്പരാഗത വോട്ടുകൾ കുറയുന്നത് ബിജെപി വോട്ട് വർദ്ധനവാക്കുന്നു എന്നത് പരിഗണിക്കണമെന്ന് കൂടി സംസ്ഥാന സെക്രട്ടറി ജില്ലാ സമ്മേളനത്തിന്റെ മറുപടിക്കിടെ തുറന്നടിച്ചു.ചർച്ചകൾ പുറത്തുവരും എന്നു കരുതി മിണ്ടാതിരിക്കാൻ കഴിയില്ല.എം വി ഗോവിന്ദൻ തുടർന്നു. എ ഡി എം നവീൻ ബാബുവിന്റെ മരണത്തിൽ പാർട്ടി ആ കുടുംബത്തിനൊപ്പം എന്ന പറഞ്ഞ സംസ്ഥാന സെക്രട്ടറി സിഐടിയു നേതാവ് മലയാലപ്പുഴ മോഹനനെ അഭിപ്രായം പറയാൻ ആരാണ് ചുമതലപ്പെടുത്തിയത് എന്ന് ചോദിച്ചു.മോഹനൻ സിപിഐ ആണ് എന്നാണ് ആദ്യം കരുതിയത് നന്നായിരുന്നു എം വി ഗോവിന്ദന്റെ പരിഹാസം .സമ്മേളനത്തിന്റെ പൊതു ചർച്ചയ്ക്കിടെ അടൂരിലെ ആളുകൾക്ക് പാർട്ടിയിൽ കൂടുതൽ നേതൃസ്ഥാനങ്ങൾ നൽകുന്നു എന്ന പ്രതിനിധികളുടെ വിമർശനം ബഹളത്തിനിടയാക്കി . പ്രസീഡിയം ഇടപെട്ടാണ് പിന്നീട് ബഹളം അവസാനിപ്പിച്ചത്.നാളെയാണ് ജില്ലാ കമ്മിറ്റിയുടെയും പുതിയ സെക്രട്ടറിയുടെയും തിരഞ്ഞെടുപ്പ്; വൈകിട്ട് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുക