പത്തനംതിട്ട.സി പി എം ജില്ലാ സമ്മേളനത്തിൽ പ്രതിനിധികൾ തമ്മിൽ വാക്കേറ്റം. പാർട്ടി ജില്ലാ കമ്മറ്റിയിലും വർഗ്ഗ ബഹുജന സംഘടനകളുടെ നേതൃത്വത്തിലും അടൂരിൽ നിന്നുള്ളവരെ തിരഞ്ഞെടുക്കുന്നുവെന്നായിരുന്നു പ്രതിനിധികളുടെ വിമർശനം. ജില്ലയിലെ പാർട്ടി അംഗങ്ങളിൽ 25 ശതമാനമുള്ള പട്ടിക ജാതിക്കാർക്ക് ജില്ലാ കമ്മിറ്റിയിൽ അർഹമായ പരിഗണന നൽകുന്നില്ലെന്നും ആക്ഷേപമുയർന്നു.
ജില്ലയിലെ പാർട്ടിയുടെ തലപ്പത്തേക്കും പോഷക സംഘടനകളുടെ നേതൃത്വത്തിലേക്കും അടൂരുകാർക്ക് മുൻഗണന നൽകുന്നുവെന്ന കാരണം പറഞ്ഞായിരുന്നു പ്രതിനിധി സമ്മേളനത്തിൽ ബഹളം ഉണ്ടായത്. അടൂർ ജില്ലാ സമ്മേളനം എന്നാണ് പത്തനംതിട്ട ജില്ലാ സമ്മേളനത്തെ വിളിക്കേണ്ടതെന്ന് ചില പ്രധിനിധികൾ. ഈ വിമർശനങ്ങളോട് പൊട്ടിച്ചിരിച്ചു കൊണ്ടായിരുന്നു സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ കേട്ടിരുന്നത്. പട്ടിക ജാതിക്കാർക്ക് ജില്ലാ കമ്മറ്റിയിൽ കൂടുതൽ പരിഗണന നൽകണമെന്നും ഒരു പ്രധിനിധികൾ ചിലർ ആവിശ്യപ്പെട്ടു. ക്യാമ്പസുകളിൽ വിജയങ്ങൾ നേടുന്നുണ്ടെങ്കിലും എസ് എഫ് ഐക്ക് പൊതുസമൂഹത്തിൽ മോശം പ്രതിച്ഛായയാണുള്ളതെന്നായിരുന്നു വിമർശനം
നാളെയാണ് ജില്ലാ സമ്മേളനം സമാപിക്കുന്നത്. ജില്ലാ സെക്രട്ടറിയായി മുൻ എം എൽ എ രാജു എബ്രഹാമിന്റെ പേരാണ് ഉയർന്നു കേൾക്കുന്നത്. ടി ഡി ബൈജു,, പി ബി ഹർഷകുമാർ, എന്നീ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളുടെ പേരും ചില നേതാക്കളുടെ മനസ്സിലുണ്ട് .മുഖ്യമന്ത്രി പിണറായി വിജയൻ നാളെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും