ഉമാ തോമസിന്റെ അപകടം,മൃദഗ വിഷൻ,സ്റ്റേജ് നിർമ്മാതാക്കള്‍ എന്നിവർക്കെതിരെ കേസ്

Advertisement

കൊച്ചി.ഉമ തോമസിന്റെ അപകടം, കേസ് എടുത്ത് പാലാരിവട്ടം പോലീസ്. മൃദഗ വിഷൻ,സ്റ്റേജ് നിർമ്മാതാക്കള്‍ എന്നിവർക്കെതിരെയാണ് കേസ്. സ്റ്റേജ് നിർമാണത്തിൽ അപാകത എന്ന് എഫ് ഐആര്‍. 125,125ബി,3(5),118e വകുപ്പ് പ്രകാരമാണ് കേസ്

സംഘാടകർക്ക് സംഭവിച്ചത് ഗുരുതരമായ വീഴ്ച എന്ന് പ്രാഥമിക റിപ്പോർട്ട്. മന്ത്രിമാർ ഉൾപ്പെടെ പങ്കെടുത്ത വേദിയിൽ പ്രാഥമിക സുരക്ഷാക്രമീകരണങ്ങൾ ഉണ്ടായിരുന്നില്ല. ഉറപ്പുള്ള ബാരിക്കേറ്റുകൾ സ്ഥാപിക്കുക എന്നതാണ് പ്രാഥമികസുരക്ഷ നടപടി. സ്റ്റേജുകൾ രണ്ടു മീറ്ററിൽ കൂടുതൽ ഉയരം ഉള്ളതാണെങ്കിൽ 1.2 ഉയരം ഉള്ള ഉറപ്പുള്ള ബാരിക്കേടുകൾ വശങ്ങളിൽ സ്ഥാപിക്കണം. പൊതുമരാമത്ത് ഉദ്യോഗസ്ഥർ പരിശോധിച്ച ഇക്കാര്യം ഉറപ്പിക്കണം. കലൂരിൽ ഇത് രണ്ടും ഉണ്ടായില്ല. ഒരു വരി കസേര ഇടാനുള്ള സ്ഥലത്ത് രണ്ടുവരി കസേര ഇട്ടു. ആംബുലൻസുകൾ ഉണ്ടായിരുന്നെങ്കിലും രക്ഷാപ്രവർത്തകരോ ഡോക്ടർമാരോ ഉണ്ടായിരുന്നില്ല. പുൽത്തകടിയിൽ നടത്താൻ ഉദ്ദേശിച്ച പരിപാടി സ്റ്റേജിലേക്ക് മാറ്റിയ കാര്യം സുരക്ഷ ഏജൻസികളെ അറിയിച്ചില്ല. ഫയർഫോഴ്സിന്റെ പ്രാഥമിക പരിശോധനയിലാണ് ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയത്

കലൂരിലെ നൃത്ത പരിപാടി സംബന്ധിച്ച് പുറത്ത് സംഘാടകർക്കെതിരെ കൂടുതൽ പരാതികള്‍ ഉയരുന്നുണ്ട്. സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കിയില്ല എന്നും മത്സരാർത്ഥികളിൽ നിന്നും 3600രൂപ രജിസ്ട്രേഷൻ ഫീസ് വാങ്ങി നടത്തിയ പരിപാടിയായിട്ടും

നൃത്തം ചെയ്യാനെത്തിയവർക്ക് പ്രാഥമിക സൗകര്യങ്ങൾ പോലും ഒരുക്കിയില്ല എന്നും പരാതിയുണ്ട്.സ്റ്റേഡിയത്തിൽ ഗുരുതരമായ സുരക്ഷാ വീഴ്ച ഉണ്ടായിരുന്നുവെന്നും പരാതിയുണ്ട്. സ്റ്റേജ് പൊളിച്ചു മാറ്റരുതെന്ന് സുരക്ഷാ ഏജൻസികൾ നിർദേശം നൽകി .

Advertisement