ശബരിമല . മകരവിളക്ക് മഹോൽസവത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് നാല് മണിക്ക് തന്ത്രി കണ്ഠരര് രാജീവരുടെ നേതൃത്വത്തിൽ മേൽശാന്തി അരുൺ കുമാർ ശ്രീകോവിൽ നടതുറന്ന് മകരവിളക്ക് മഹോൽസവ കാലത്തിന് തുടക്കം കുറിക്കും. ഉച്ചയോടെ പമ്പയിൽ നിന്ന് തീർഥാടകരെ കടത്തിവിടും. ആഴിയിൽ അഗ്നി പകരുന്നതോടെ ഭക്തർക്ക് പതിനെട്ടാം പടി ചവിട്ടാം. ജനുവരി പതിനാലിനാണ് മകരവിളക്ക്. നാൽപ്പത്തി ഒന്ന് ദിവസം നീണ്ട മണ്ഡലകാലത്തിന് പരിസമാപ്തി കുറിച്ച് വ്യാഴാഴ്ചയാണ് ശബരിമല നട അടച്ചത്.