പാലക്കാട്.കുറുക്കൻ മുന്നിലേക്കു ചാടി അപകടം. സ്‌കൂട്ടറിൽ നിന്നു വീണ് പരുക്കേറ്റ അധ്യാപിക മരിച്ചു. ചളവറ ഗവ.യുപി സ്കൂളിലെ താൽക്കാലിക കംപ്യുട്ടർ അധ്യാപിക ഇ.വി.സുനിത (48) മരിച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ 10നു വട്ടമണ്ണപ്പുറം മിനി സ്റ്റേഡിയത്തിനു സമീപമായിരുന്നു അപകടം. ഇവർ സഞ്ചരിച്ച സ്കൂട്ടറിനു മുന്നിലേക്കു കുറുക്കൻ ചാടിയപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടമുണ്ടായത്. റോഡിലേക്കു വീണ് സുനിതയ്ക്ക ഗുരുതരമായി പരുക്കേറ്റിരുന്നു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണു സുനിത മരിച്ചത്
Home News Breaking News കുറുക്കൻ മുന്നിലേക്കു ചാടി സ്‌കൂട്ടറിൽ നിന്നു വീണ് പരുക്കേറ്റ അധ്യാപിക മരിച്ചു