മലപ്പുറം. വിദ്യാർത്ഥികളുമായി സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു.ഒരു വിദ്യാർഥിനി മരിച്ചു. മലപ്പുറം വെളിയങ്കോട് ഫ്ളൈ ഓവറിലാണ് വാഹനാപകടം. പുലർച്ചെ നാലു മണിയോടെയാണ് സംഭവം. ബസ് ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു.ഒരു വിദ്യാർഥിനിയുടെ പരിക്ക് ഗുരുതരം. മറ്റ് വിദ്യാർഥികൾ സുരക്ഷിതർ.