2024 ഡിസംബർ 30 തിങ്കൾ
👉 ഐസിയുവിലേക്ക് മാറ്റിയ ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു.
ആരോഗ്യസ്ഥിതി നിലവില്‍ ആശങ്കാജനകമല്ലെന്ന് ഡോക്ടര്‍മാരുടെ വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ട്.
👉എം.എല്‍.എ യുടെ ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷം കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ടി കെ ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് പുലര്‍ച്ചെ 1. 45 ഓടെ മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തിറക്കിയത്.
👉 ഉമാ തോമസ് എംഎൽഎക്ക് ഉണ്ടായ അപകടം: സംഘാടകർക്ക് സംഭവിച്ചത് ഗുരുതര വീഴച്ചയെന്ന് പ്രഥമിക നിഗമനം, സംഘാടകർക്ക് എതിരെ കേസ്.
👉ഉമ തോമസ് എംഎൽഎ കൊച്ചി കലൂർ സ്റ്റേഡിയത്തിലെ വിഐപി ഗ്യാലറിയിൽ നിന്ന് 15 അടി താഴ്ചയിലേക്ക് വീണത് ഇന്നലെ വൈകിട്ട് 6.30ന്
👉നടി ദിവ്യാ ഉണ്ണിയുടെ നേതൃത്വത്തിൽ ലോക റെക്കാർഡ് ലക്ഷ്യമിട്ട് 11600 നർത്തകരുടെ ഭരതനാട്യം പരിപാടിയുടെ ഉദ്ഘാടന ചടങ്ങിനിടെയാണ് ഉമാതോമസ് വേദിയിൽ നിന്ന് വീണത്.
👉മുൻ അമേരിക്കൻ പ്രസിഡൻ്റ് ജിമ്മി കാർട്ടർ അന്തരിച്ചു.100 വയസായിരുന്നു. 1977- 1981 വരെ അമേരിക്കൻ പ്രസിഡൻ്റ് ആയിരുന്നു.2002 സമാധാനത്തിൻ്റെ നൊബേൽ സമ്മാനം നേടി.
👉കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം: ഇടുക്കി വണ്ണപ്പുറം പഞ്ചായത്തിൽ ഹർത്താൽ തുടങ്ങി എൽ ഡി എഫ്, യുഡിഎഫ്, ബിജെപി എന്നീ പാർട്ടികളുടെ ഹർത്താൽ വൈകിട്ട് 6 വരെ
👉ഇടുക്കി മുള്ളരിങ്ങാട്ട് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച അമർ ഇലാഹിയുടെ കുടുംബത്തിന് സർക്കാർ 10 ലക്ഷം രൂപയുടെ ആദ്യ ഗഢു ഇന്ന് നൽകും.
👉തിരുവനന്തപുരം ആർ സി സിയിലെ വനിതാ ജീവനക്കാരുടെ വിശ്രമമുറിയിൽ പെൻ ക്യാമറ വെച്ച സംഭവം: പരാതി അധികൃതർ 3 മാസം മൂടി വെച്ചു
👉92-മത് വർക്കല ശിവഗിരി തീർത്ഥാടനത്തിന് തുടക്കമായി
👉ഐസി ബാലകൃഷ്ണൻ എം എൽ എ യുടെ രാജി ആവശ്യപ്പെട്ട് ഇന്ന് സി പി എം നേതൃത്വത്തിൽ എം എൽ എ ഓഫീസിലേക്ക് മാർച്ച് നടത്തും.
🌴 കേരളീയം 🌴
🙏വയനാട് പുനരധിവാസം വൈകില്ലെന്നും ജനുവരി ആദ്യവാരം ഭൂമിയും വീടും നല്‍കാമെന്ന് വാഗ്ദാനം ചെയ്തവരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുമെന്നും റവന്യൂ മന്ത്രി കെ രാജന്‍. വയനാട്ടിലെ ഭൂമി ഏറ്റെടുക്കല്‍ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് എസ്റ്റേറ്റ് ഉടമകള്‍ കോടതിയില്‍ എത്തിയതെന്നും അത് കോടതി അനുവദിച്ചിരുന്നെങ്കില്‍ വലിയ പ്രതിസന്ധിയായേനെയെന്നും അദ്ദേഹം പറഞ്ഞു.
🙏 സിപിഎം നേതാവ് ഇ പി ജയരാജന്റെ ആത്മകഥയിലെ ചില ഭാഗങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തണമെങ്കില്‍ ഇപി ജയരാജന്‍ പുതിയ പരാതി നല്‍കണമെന്ന് പൊലീസ്.
🙏 പത്തനംതിട്ട സിപിഎം ജില്ലാ സമ്മളനത്തില്‍ പൊലീസിന് വിമര്‍ശനം. പോലീസ് സ്റ്റേഷനില്‍ സിപിഎംകാരനാണെങ്കില്‍ ലോക്കപ്പ് ഉറപ്പാണെന്നും ബിജെപികാരനാണെങ്കില്‍ തലോടലാണെന്നുമാണ് വിമര്‍ശനം.
.
🙏 തിരുവനന്തപുരത്തെ ഓപ്പണ്‍ ഡബിള്‍ഡക്കര്‍ സര്‍വീസുകളുടെ മാതൃകയില്‍ മൂന്നാറിലെ സഞ്ചാരികള്‍ക്കായി കെഎസ്ആര്‍ടിസി റോയല്‍ വ്യൂ എന്ന പേരില്‍ മൂന്നാറില്‍ ഡബിള്‍ ഡക്കര്‍ സര്‍വീസ് ആരംഭിക്കും. സര്‍വ്വീസിന്റെ ഉദ്ഘാടനം ഡിസംബര്‍ 31 ന് ചൊവ്വാഴ്ച രാവിലെ 11:00 ന് ആനയറ സ്വിഫ്റ്റ് ആസ്ഥാനത്ത് നടക്കും.
🙏ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ഡെപ്യൂട്ടി നഴ്‌സിങ് സൂപ്രണ്ട് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പേരാമ്പ്ര സ്വദേശി ഡീന ജോണ്‍ (51) ആണ് സൂപ്രണ്ടിന്റെ മുറിയില്‍ വച്ച് ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ക്രിസ്തുമസ് അവധിയുമായി ബന്ധപ്പെട്ട വിഷയമാണ് ആത്മഹത്യാ ശ്രമത്തിന് കാരണം എന്നാണ് വിവരം.
🙏 യു പ്രതിഭ എംഎല്‍യുടെ മകനെതിരായ കഞ്ചാവ് കേസിലെ എഫ്ഐആര്‍ന്റെ പകര്‍പ്പ് പുറത്ത്. കനിവ് ഉള്‍പ്പടെ ഉള്ളവര്‍ക്കെതിരെ കേസെടുത്തത് കഞ്ചാവ് കൈവശം വച്ചതിനും ഉപയോഗിച്ചതിനുമെന്ന് എഫ്ഐആറില്‍ പറയുന്നു. കേസില്‍ ഒന്‍പതാം പ്രതിയാണ് കനിവ്.
🙏 പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ ചട്ടം മറികടന്ന് അസി. പ്രൊഫസര്‍ നിയമനത്തിന് വിജ്ഞാപനമിറക്കി. 94 തസ്തികകളിലേക്കാണ് നിയമനം. 40 ആണ് വെറ്ററിനെറി സര്‍വകലാശാലയില്‍ അധ്യാപക നിയമനത്തിനുള്ള പ്രായപരിധി.
🙏 കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് പ്രകാരം വോട്ടര്‍മാരുടെ ലിംഗാനുപാതത്തില്‍ കേരളം ഇന്ത്യയില്‍ രണ്ടാം സ്ഥാനത്തെത്തി. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 1,43,36,133 സ്ത്രീ വോട്ടര്‍മാരുണ്ട്. സംസ്ഥാനത്ത് മൊത്തം രേഖപ്പെടുത്തിയ വോട്ടിന്റെ 52.09 ശതമാനം സ്ത്രീകളാണെന്നതും ശ്രദ്ധേയമാണ്.
🙏 സിനിമാ – സീരിയല്‍ നടന്‍ ദിലീപ് ശങ്കറെ തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മരണ കാരണം വ്യക്തമായിട്ടില്ല. അമ്മ അറിയാതെ, സുന്ദരി, പഞ്ചാഗ്നി അടക്കം ഹിറ്റ് സീരിയലുകളില്‍ അഭിനയിച്ച താരമാണ്.
🇳🇪 ദേശീയം 🇳🇪
🙏രണ്ട് കൃത്രിമ ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വച്ച് ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒ ആദ്യമായി കൂട്ടിച്ചേര്‍ക്കുന്ന അതിസങ്കീര്‍ണ ഡോക്കിംഗ് പരീക്ഷണം ഇന്ന്. സ്‌പെയ്‌ഡെക്‌സ് എന്നാണ് ഈ ദൗത്യത്തിന് പേരിട്ടിരിക്കുന്നത്. ഇന്ന് രാത്രി 9.58നാണ് ഇരട്ട പേടകങ്ങളുമായി ഇസ്രൊയുടെ പിഎസ്എല്‍വി-സി60 വിക്ഷേപണ വാഹനം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് കുതിച്ചുയരും
🙏 ഭരണഘടന നിലവില്‍ വന്നതിന്റെ എഴുപത്തിയഞ്ചാം വാര്‍ഷിക പരിപാടികളുടെ ഭാഗമായി ഭരണഘടന സംരക്ഷണ പ്രചാരണ പരിപാടി തുടങ്ങുമെന്ന് മന്‍കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി .
🙏 മന്‍മോഹന്‍ സിംഗിന്റെ സംസ്‌കാര ചടങ്ങിലെ ഇരിപ്പിട വിവാദത്തില്‍ മറുപടിയുമായി ബിജെപി. ക്രമീകരണങ്ങള്‍ സജ്ജമാക്കിയത് ആര്‍മിയാണെന്നാണ് വിശദീകരണം.
🙏 അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്റെ ചിതാഭസ്മം യമുനഘട്ടില്‍ നിമഞ്ജനം ചെയ്തു. ഗുരുദ്വാര മജ്ന ഘാട്ടിയ്ക്ക് സമീപമുള്ള യമുനാ ഘാട്ടിയിലാണ് അസ്ഥി ഒഴുക്കിയത്.
🙏 മുസ്ലീങ്ങള്‍ പുതുവത്സരാഘോഷത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യാ മുസ്ലീം ജമാഅത്ത് ദേശീയ പ്രസിഡന്റ് മൗലാന മുഫ്തി ഷഹാബുദ്ദീന്‍ റസ്വി ബറേല്‍വി ഫത്വ പുറപ്പെടുവിച്ചു.
🙏 മധ്യപ്രദേശില്‍ 140 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ പത്ത് വയസ്സുകാരനെ രക്ഷപ്പെടുത്തി. 40 അടി താഴ്ചയിലായിരുന്നു കുട്ടി കുടുങ്ങി കിടന്നിരുന്നത്. പതിനാറ് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് പത്തുവയസുകാരനെ ജീവനോടെ രക്ഷപ്പെടുത്തിയത്.
🙏 ഒഡീഷയില്‍ ബലസോര്‍ ജില്ലയിലെ ഗോബര്‍ധന്‍പുര്‍ ഗ്രാമത്തില്‍ മതപരിവര്‍ത്തനം ആരോപിച്ച് ആദിവാസി യുവതിയടക്കം മൂന്നുപേരെ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. ആദിവാസികളെ മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചു എന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം.
🇦🇺 അന്തർദേശീയം 🇦🇽
🙏അമേരിക്കയുടെ 39ാമത്തെ പ്രസിഡന്റും നൊബേല്‍ സമ്മാന ജേതാവും ഡെമോക്രാറ്റ് നേതാവുമായിരുന്ന ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു. തന്റെ 100-ാമത്തെ വയസ്സിലായിരുന്നു അന്ത്യം. 1977 മുതല്‍ 1981വരെയായിരുന്നു അദ്ദേഹം അമേരിക്കയുടെ പ്രസിഡന്റായത്. ജീവിതപങ്കാളിയായിരുന്ന റോസലിന്‍ കഴിഞ്ഞ നവംബറില്‍ അന്തരിച്ചു.
🙏ദക്ഷിണ കൊറിയയില്‍ ലാന്‍ഡിങ്ങിനിടെ ഉണ്ടായ അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന 179 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. രണ്ടു പേരെ മാത്രമാണ് ജീവനോടെ രക്ഷപ്പെടുത്താന്‍ സാധിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബാങ്കോക്കില്‍ നിന്ന് 181 പേരുമായി സഞ്ചരിച്ച ജെജു എയര്‍ വിമാനമാണ് ദക്ഷിണ കൊറിയയിലെ മുവാന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ അപകടത്തില്‍പ്പെട്ടത്.
🙏 യുഎഇയില്‍ നേരിയ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 2.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ശനിയാഴ്ച അനുഭവപ്പെട്ടതെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രത്തിലെ നാഷണല്‍ സീസ്മിക് നെറ്റ്വര്‍ക്ക് സ്റ്റേഷന്‍സ് അറിയിച്ചു. ഉമ്മുല്‍ഖുവൈനിലെ ഫലാജ് അല്‍ മുല്ല പ്രദേശത്ത് പ്രാദേശിക സമയം വൈകിട്ട് 5.51നാണ് നാല് കിലോമീറ്റര്‍ ആഴത്തില്‍ ഭൂചലനം രേഖപ്പെടുത്തിയത്.
🙏 കസാക്കിസ്ഥാനില്‍ അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്നത് റഷ്യയില്‍ നിന്ന് വെടിയേറ്റതിനെ തുടര്‍ന്നാണെന്ന് അസര്‍ബൈജാന്‍ പ്രസിഡന്റ് ഇല്‍ഹാം അലിയേവ്. വിമാന അപകടത്തിന്റെ കാരണം മറച്ചുവെക്കാന്‍ റഷ്യ ശ്രമിച്ചുവെന്നും വിമാന അപകടത്തില്‍ റഷ്യ കുറ്റം സമ്മതിക്കുകയും സൗഹൃദ രാജ്യമായി കണക്കാക്കപ്പെടുന്ന അസര്‍ബൈജാനോട് ക്ഷമാപണം നടത്തുകയും വെണമെന്നും പ്രസിഡന്റ് അലിയേവ് കൂട്ടിച്ചേര്‍ത്തു.
⚽ കായികം 🏏
🙏 മണിപ്പുരിനെ വീഴ്ത്തി കേരളം സന്തോഷ് ട്രോഫി ഫൈനലില്‍. സെമിയില്‍ ഒന്നിനെതിരേ അഞ്ചുഗോളുകള്‍ക്കാണ് കേരളം മണിപ്പുരിനെ തകര്‍ത്തെറിഞ്ഞ്. ഡിസംബര്‍ 31-ന് നടക്കുന്ന ഫൈനലില്‍ കേരളം പശ്ചിമ ബംഗാളിനെ നേരിടും.
🙏ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തോല്‍വി. ജംഷേദ്പുര്‍ എഫ്‌സി ബ്ലാസ്റ്റേഴ്‌സിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി. ലീഗില്‍ കേരളം ഇപ്പോള്‍ പത്താം സ്ഥാനത്താണ്.
🙏 വനിത റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ കൊനേരു ഹംപി കിരീടമണിഞ്ഞു. കൊനേരു ഹംപിയുടെ രണ്ടാം ലോക റാപ്പിഡ് ചെസ് കിരീടമാണിത്. പതിനൊന്നാം റൗണ്ടില്‍ ഇന്തോനേഷ്യന്‍ താരത്തെയാണ് കൊനേരു ഹംപി തോല്‍പ്പിച്ചത്. 8.5 പോയന്റ് നേടിയാണ് താരം കിരീടമണിഞ്ഞത്.
🙏 ബോക്‌സിങ് ഡേ ടെസ്റ്റിന്റെ നാലാദിനം രണ്ടാമിന്നിംഗ്സില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സെടുത്ത ഓസീസിന് 333 റണ്‍സിന്റെ ലീഡ്. നേരത്തേ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 105 റണ്‍സിന്റെ ലീഡ് വഴങ്ങി 369 റണ്‍സിന് അവസാനിച്ചിരുന്നു.
🙏 വിക്കറ്റ് നേട്ടത്തില്‍ ‘ഡബിള്‍ സെഞ്ചുറി’ നേടി ഇന്ത്യന്‍ താരം ജസ്പ്രീത്ബുംറ. ബോര്‍ഡര്‍-ഗാവസ്‌ക്കര്‍ പരമ്പരയിലെ പ്രകടനത്തോടെയാണ് ടെസ്റ്റ് ക്രിക്കറ്റില്‍ 200 വിക്കറ്റുകളെന്ന നാഴികക്കല്ല് ജസ്പ്രീത്ബുംറ പിന്നിട്ടത്. മെല്‍ബണില്‍ നടക്കുന്ന ബോക്‌സിങ് ഡേ ടെസ്റ്റിന്റെ നാലാം ദിനം ട്രാവിസ് ഹെഡിനെ പുറത്താക്കിയതോടെയാണ് ബുംറ 200 വിക്കറ്റ് തികച്ചത്.
🙏 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിച്ച് ദക്ഷിണാഫ്രിക്ക. പാകിസ്താനെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റിലെ വിജയത്തോടെയാണ് ദക്ഷിണാഫ്രിക്ക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ കലാശപ്പോരിലേക്ക് പ്രവേശിച്ചത്.