വര്‍ക്കല.92-ാമത് വർക്കല ശിവഗിരി തീർത്ഥാടനത്തിന് ഇന്ന് തുടക്കം.
രാവിലെ 7.30-ന് ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പതാക ഉയർത്തും. മൂന്നു ദിവസങ്ങളിലായി പത്ത് സമ്മേളനങ്ങളാണ് തീർത്ഥാടനത്തിന്റെ ഭാഗമായി നടക്കുക.ഉപരാഷ്ട്രപതി ജഗദീപ് ധൻക്കറിനെയാണ് ഉദ്ഘാടകനായി നിശ്ചയിച്ചിരുന്നതെങ്കിലും മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ നിര്യാണത്തെ തുടർന്നുള്ള ദുഃഖാചരണം ഉള്ളതിനാൽ എത്തില്ല.പകരം തദ്ദേശ വകുപ്പ് മന്ത്രി എംബി രാജേഷ് തീർത്ഥാടനം ഉദ്ഘാടനം ചെയ്യും.
തീർത്ഥാടനത്തിന്റെ ഭാഗമായി ഉയർത്താനുള്ള പതാകയും ഗുരുദേവവിഗ്രഹവും ഇന്നലെ വൈകീട്ട് ശിവഗിരിയിലെത്തിച്ചു.
ധർമ്മസംഘം പ്രസിഡൻറ് സച്ചിദാനന്ദ സ്വാമിയുടെ നേതൃത്വത്തിൽ ഇവ ഏറ്റുവാങ്ങി.പദയാത്രകളിലായി ആയിരക്കണക്കിന് പേരാണ് ഇതിനോടകം ശിവഗിരിയിലെത്തിയത്.മന്ത്രിമാരായ വി ശിവൻകുട്ടിയും കെ.എൻ ബാലഗോപാലും ഇന്ന് വിവിധ സമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കും.