വിനോദയാത്രാ സംഘത്തിന്റെ ബസ് പോസ്റ്റിൽ ഇടിച്ചു; വിദ്യാർഥിനിക്ക് ദാരുണാന്ത്യം

Advertisement

എരമംഗലം (മലപ്പുറം): വെളിയംങ്കോട് മേൽപ്പാലത്തിൽ ടൂറിസ്റ്റ് ബസ് ഇടിച്ച് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. കൊണ്ടോട്ടി പള്ളിമുക്ക് ഹയാത്തുൽ ഇസ്സാം ഹയർസെക്കൻഡറി മദ്രസയിലെ വിദ്യാർഥിനി ഹിബയാണ് മരിച്ചത്. പുലർച്ചെ 3.45 ഓടെയായിരുന്നു അപകടം. ഫിദൽ ഹന്ന എന്ന വിദ്യാർഥിനിക്ക് ഗുരുതര പരുക്കേറ്റു.

മദ്രസയിൽ നിന്നും വാഗമണ്ണിലേക്ക് വിനോദയാത്ര പോയ വിദ്യാർഥി സംഘത്തിന്റെ ബസ് വെളിയംങ്കോട് അങ്ങാടിക്കു സമീപം പുതിയ എൻഎച്ച് 66 റോഡിന്റെ മേൽപ്പാലത്തിന്റെ വശത്തുള്ള പോസ്റ്റിൽ ഇടിക്കുകയായിരുന്നു. മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ.