വര്‍ക്കല. ശ്രീനാരായണ ഗുരുദേവന്റെ അഷ്ടദർശനങ്ങളെ അടിസ്ഥാനമാക്കിയുള്ള ശിവഗിരി തീർഥാടനത്തിന് തുടക്കമായി.
ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പതാക ഉയർത്തി. ലോക സമാധാനത്തിന് ഗുരുസന്ദേശങ്ങൾ വഴികാട്ടിയാണ് എന്ന് ലോകാരാധ്യനായ മാർപ്പാപ്പ പ്രഖ്യാപിച്ചത് ഗുരുദർശനങ്ങളുടെ ശക്തി വെളിവാക്കുന്നതെന്ന് ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി പറഞ്ഞു. തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു
രാവിലെ ഏഴരയോടെ ശിവഗിരി തീർത്ഥാടനത്തിന് തുടക്കമിട്ട് സ്വാമി സച്ചിദാനന്ദ പതാക ഉയർത്തി
അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടാണ് സമ്മേളനം തുടങ്ങിയത്. കേരളത്തിന് ഒരേ ഒരു ആചാര്യനേ ഉള്ളു അത് ശ്രീനാരായണ ഗുരുവെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ആധുനിക കേരളത്തിൻ്റെ ശിലാസ്ഥാപനമാണ് അരുവിപ്പുറത്ത് ഗുരു നടത്തിയതെന്നും മന്ത്രി
കേരളത്തിലെ അധസ്ഥിത ജനവിഭാഗത്തിന് ഇന്നും സാമൂഹിക നീതി അകലെയെന്ന് സ്വാമി സച്ചിദാനന്ദ.
മൂന്നു ദിവസങ്ങളിലായി പത്ത് സമ്മേളനങ്ങൾ തീർഥാടനത്തിന്റെ ഭാഗമായി നടക്കും. ജനുവരി ഒന്നിനാണ് തീർഥാടന സമാപനം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു പുറപ്പെട്ടിട്ടുള്ള തീർഥാടന പദയാത്രകൾ ഇന്നു രാത്രിയോടെ ശിവഗിരിയിൽ എത്തിച്ചേരും. 31ന് നടക്കുന്ന തീർഥാടന ഘോഷയാത്രയിൽ എല്ലാ പദയാത്രികരും അണിനിരക്കും