തിരുവനന്തപുരം. മാധ്യമ പ്രവർത്തകർക്കെതിരായ യു പ്രതിഭ എംഎൽഎയുടെ അധിക്ഷേപത്തിൽ ശക്തമായി പ്രതിഷേധിച്ചു കേരള പത്രപ്രവർത്തക യൂണിയൻ.
മുഖ്യമന്ത്രിക്കും സിപിഐഎം സംസ്ഥാന സെക്രട്ടറിക്കും കേരള പത്രപ്രവർത്തക യൂണിയൻ ആലപ്പുഴ ജില്ലാ കമ്മിറ്റി പരാതി നൽകും. ജാതി അധിക്ഷേപം അടക്കമുള്ള അപകീർത്തികരമായ പരാമർശത്തിൽ പത്രപ്രവർത്തക യൂണിയൻ അപലപിച്ചു. യു പ്രതിഭ എംഎൽഎയുടെ മകനെ കഞ്ചാവുമായി പിടികൂടി എന്ന വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകന്റെ കുടുംബത്തെ അടക്കം അധിക്ഷേപിച്ച MLA യുടെ നടപടി ഒരു ജനപ്രതിനിധി എന്ന നിലക്ക് ചേരാത്തതാണ്. ആദ്യം വ്യാജ വാർത്ത എന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ച എംഎൽഎ പിന്നീട് വസ്തുത പുറത്തുവന്നപ്പോൾ അടിക്കടി തെറ്റുകൾ മാധ്യമങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കാനാണ് ശ്രമിച്ചത്. എംഎൽഎയുടെ നിലപാടിൽ ശക്തമായി പ്രതിഷേധിക്കുകയും പാർട്ടി നേതൃത്വം ഇവരെ തിരുത്തണമെന്നും കേരള പത്രപ്രവർത്തക യൂണിയൻ ആവശ്യപ്പെട്ടു. അധിക്ഷേപ പരാമർശത്തിന് ഇരയായ മാധ്യമപ്രവർത്തകർക്ക് നിയമപരമായി സഹായം ചെയ്യാനും
കേരള പത്രപ്രവർത്തക യൂണിയൻ തീരുമാനിച്ചു.
Home News Breaking News മാധ്യമ പ്രവർത്തകർക്കെതിരായ യു പ്രതിഭ എംഎൽഎയുടെ അധിക്ഷേപത്തിൽ ശക്തമായി പ്രതിഷേധിച്ചു കേരള പത്രപ്രവർത്തക യൂണിയൻ