പന്ത്രണ്ട് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് പത്ത് വർഷം കഠിന തടവും, ഒരുലക്ഷത്തി അൻപതിനായിരം രൂപ പിഴയും.ഇരിങ്ങത്ത് താജ് വീട്ടിൽ കുഞ്ഞിമൊയ്‌ദീൻ നാഗത്ത്നെയാണ് ശിക്ഷിച്ചത്.കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതിയാണ് ശിക്ഷ വിധിച്ചത്. 2019 ൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. പീഡന വിവരം കുട്ടി സഹോദരനെയാണ് ആദ്യം അറിയിച്ചത് പിന്നീട് മേപ്പയ്യൂർ പൊലിസ് അന്വേഷണം നടത്തുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡ്വ പി ജെതിൻ ഹാജരായി