തിരുവനന്തപുരം .ക്രിസ്മസ് ദിനത്തിൽ വലിയവേളി ബീച്ചിൽ കുളിക്കാനിറങ്ങി അപകടത്തിൽപ്പെട്ട് ചികിത്സയിലിരുന്ന രണ്ടു പേരും മരിച്ചു. വലിയവേളി സ്വദേശികളായ കെവിൻ , ജോഷി എന്നിവരാണ് മരിച്ചത്.
കഴിഞ്ഞ ബുധനാഴ്ച ഉച്ചയോടെയായിരുന്നു അപകടം. വേളി സെന്റ് തോമസ് പള്ളിക്ക് സമീപമുള്ള ബീച്ചിൽ കുളിക്കാനിറങ്ങിയ യുവാവിനെ രക്ഷിക്കാനാണ് ഇവർ കടലിലിറങ്ങിയത് . തിരയിൽപ്പെട്ട് മുങ്ങിയ ഇവരെ മത്സ്യതൊഴിലാളികളും മറ്റുള്ളവരും ചേർന്ന് രക്ഷപ്പെടുത്തി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസകോശത്തിലും മറ്റും മണൽ കയറി ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു ഇരുവരും. ഇന്ന് നാലുമണിയോടെയാണ് മരിച്ചത്.
കെട്ടിട നിർമ്മാണ തൊഴിലാളിയായ കെവിന് സംസാര ശേഷി ഇല്ല. വിഴിഞ്ഞം കോസ്റ്റൽ പോലീസ് കേസെടുത്തു.
Home News Breaking News വലിയവേളി ബീച്ചിൽ കുളിക്കാനിറങ്ങി അപകടത്തിൽപ്പെട്ട് ചികിത്സയിലിരുന്ന രണ്ടു പേരും മരിച്ചു