ന്യൂ ഇയർ ആഘോഷം,ബാറിലിരുന്ന് മിനുങ്ങാന്‍ ഡ്രൈവര്‍ വേറേ വേണം

Advertisement

കൊച്ചി.ന്യൂ ഇയർ ആഘോഷം, ബാറുകളിൽ പ്രൊഫഷണൽ ഡ്രൈവർമാർ വേണം. നിർദ്ദേശവുമായി മോട്ടോർ വാഹന വകുപ്പ്. കൊച്ചിയിലെ ബാറുകൾക്ക് എറണാകുളം എൻഫോഴ്സ്മെന്റ് ആർടിഒ നിർദ്ദേശം നൽകി. ബാറുകളിൽ നിന്ന് മദ്യപിച്ച ഇറങ്ങുന്നവർ ഈ സേവനം ഉപയോഗിക്കണം. മദ്യപിച്ച ശേഷം വാഹനമോടിച്ചാൽ ബാർ ഹോട്ടലുകൾ പോലീസിനേയോ എംവിഡിയേയോ അറിയിക്കണമെന്നും നിർദേശം. ന്യൂ ഇയർ രാത്രികളിൽ മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി. അപകടങ്ങൾ ഒഴിവാക്കാൻ ബാർ ഹോട്ടലുകൾ സഹകരിക്കണമെന്ന് അഭ്യർത്ഥന. നാളെ നിരത്തുകളിൽ വ്യാപക പരിശോധന ഉണ്ടാകും.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here