കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ വിജിലൻസിന്റെ പിടിയിൽ

Advertisement

കോഴിക്കോട്.കൈക്കൂലി വാങ്ങുന്നതിനിടെ കോഴിക്കോട് പന്തീരാങ്കാവ് വില്ലേജ് ഓഫീസർ അനിൽകുമാർ വിജിലൻസിന്റെ പിടിയിൽ.പെട്രോൾ പമ്പിനായി ഭൂമി തരം മാറ്റുന്നതിനാണ് കൈക്കൂലി ആവശ്യപ്പെട്ടത്.10 ലക്ഷം രൂപയായിരുന്നു കൈക്കൂലി ആവശ്യപ്പെട്ടത്. രണ്ട് ലക്ഷം രൂപ ഇന്ന് കൈമാറണം എന്ന് പറഞ്ഞു അതിൽ അമ്പതിനായിരം രൂപ കൈമാറുന്നതിനിടയി ലാണ് മെഡിക്കൽ കോളേജിന് സമീപത്തെ സന ഹോട്ടലിൽ വെച്ച് അനിൽകുമാർ പിടിയിലായത്.പന്തീരങ്കാവ് കരിമ്പാലത്ത് ഒരു ഏക്കർ ഭൂമിയിൽ 30 സെൻറ് ഭൂമി തരം മാറ്റുന്നതിനാണ് കൈക്കൂലി ചോദിച്ചത്.അനിൽകുമാറിനെതിരെ നേരത്തെയും പരാതിയുണ്ട്. വിജിലൻസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു അനിൽകുമാർ.കോഴിക്കോട് വിജിലൻസ് യൂണിറ്റ് ഡിവൈഎസ്പി ‘
കെ കെ ബിജുവിൻ്റെ നേതൃത്വത്തിൽ ആയിരുന്നു അനിൽകുമാർ പിടികൂടാൻ കെണിയൊരുക്കിയത്.