വാർത്താനോട്ടം

Advertisement

വാർത്താനോട്ടം

2024 ഡിസംബർ 31 ചൊവ്വാ

BREAKING NEWS

👉കട്ടപ്പനയിൽ ആത്മഹത്യ ചെയ്ത നിക്ഷേപകൻ സാബുവിനെ അധിക്ഷേപിച്ച് എം എം മണി കട്ടപ്പനയിൽ നടന്നിയ പ്രസംഗം വിവാദമായി.

👉കാസർകോട് ബേവിക്കാനത്ത് ജനവാസ മേഖലയിൽ നാട്ടുകാർ പുലിയെ കണ്ടു

👉 കലൂരിൽ ഉമാ തോമസ് എംഎൽഎയ്ക്ക് പരിക്കേൽക്കാനിടയായ സംഭവത്തിൽ ദിവ്യാ ഉണ്ണിയുടെയും, നടൻ സി ജോയ് വർഗ്ഗീസിൻ്റയും മൊഴിയെടുക്കും.

👉ഉമാ തോമസ് എം എൽ എ യ്ക്ക് പരിക്കേറ്റ സംഭവത്തിൽ ദുർബല വകുപ്പുകൾ ചേർത്താണ് പോലീസ് കേസ്സെടുത്തിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി യൂ ഡി എഫ് ഡിജിപിക്ക് പരാതി നൽകി.

🌴 കേരളീയം 🌴

🙏വയനാട് ഉരുള്‍പൊട്ടല്‍ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ കേരളത്തെ അറിയിച്ചു. മന്ത്രിസഭാ സമിതി ദുരന്തം അതി തീവ്രമായി അംഗീകരിക്കുകയായിരുന്നു.

🙏വയനാട് ഉരുള്‍പൊട്ടലില്‍ അമിത് ഷാ പറഞ്ഞത് ശുദ്ധനുണയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൃത്യമായ കണക്കുകള്‍ കൊടുത്തതാണെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി കണക്ക് കൊടുക്കാതെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം സഹായം നല്‍കിയെന്നും ചൂണ്ടിക്കാട്ടി.

🙏’മൃദംഗനാദം’ നൃത്തപരിപാടിക്കിടെ സ്റ്റേജില്‍ നിന്ന് വീണ് ഉമാ തോമസ് എം.എല്‍.എയ്ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് കൊച്ചി പൊലീസ്. സ്റ്റേജ് നിര്‍മ്മിച്ച മുളന്തുരുത്തി സ്വദേശി ബെന്നി, മൃദംഗ മിഷന്‍ സിഇഒ ഷെമീര്‍ അബ്ദുല്‍ റഹീം, ഓസ്‌കാര്‍ ഇവന്റ്സ് മാനേജര്‍ കൃഷ്ണകുമാര്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

🙏പുതുവത്സരാഘോഷ വേളയില്‍ ക്രമസമാധാനവും സൈ്വര ജീവിതവും ഉറപ്പാക്കുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കി. ഷോപ്പിംഗ് കേന്ദ്രങ്ങള്‍, മാളുകള്‍, പ്രധാന തെരുവുകള്‍, റെയില്‍വെ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡ്, വിമാനത്താവളം എന്നിവിടങ്ങളില്‍ പൊലീസ് പട്രോളിങ്ങും നിരീക്ഷണവും കര്‍ശനമാക്കും.

🙏 സി.പി.എം നേതാവ് ഇ.പി ജയരാജന്റെ ആത്മകഥ ചോര്‍ന്നതില്‍ കേസെടുക്കാന്‍ നിര്‍ദേശം നല്‍കി എഡിജിപി. ക്രമസമാധാന ചുമതലയുള്ള എഡിജിപി കോട്ടയം ജില്ലാ പോലീസ് മേധാവി എ.ഷാഹുല്‍ ഹമീദിനാണ് നിര്‍ദേശം നല്‍കിയത്.

🙏 വെടിക്കെട്ടിന് നിബന്ധനകള്‍ ഏര്‍പ്പെടുത്തിയ കേന്ദ്ര വിജ്ഞാപനത്തിനെതിരെ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ ഹൈക്കോടതിയില്‍ . കേന്ദ്ര സര്‍ക്കാരിന്റെ വാണിജ്യ വ്യവസായ വകുപ്പില്‍ നിന്ന് ഇറക്കിയ ഗസറ്റ് വിജ്ഞാപനം റദ്ദാക്കണമെന്നാണ് ദേവസ്വങ്ങള്‍ റിട്ട് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

🙏 ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടി സുനി പരോള്‍ ലഭിച്ചതിനെ തുടര്‍ന്ന് ജയിലില്‍ നിന്ന് പുറത്തിറങ്ങി. കൊടി സുനിയുടെ അമ്മ മനുഷ്യാവകാശ കമ്മീഷന് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് 30 ദിവസത്തെ പരോള്‍ അനുവദിച്ചത്.

🙏വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റേയും മകന്റെയും മരണത്തെ തുടര്‍ന്ന് ഉയര്‍ന്ന ആരോപണങ്ങളില്‍ വയനാട് എസ്പിക്ക് പരാതി നല്‍കി ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ.

🙏 ക്രിസ്മസ് പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട കേസില്‍ എം.എസ് സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തിലെ അധ്യാപകര്‍ ഇന്നലേയും ചോദ്യം ചെയ്യലിനു ഹാജരായില്ല. ഇന്നലെ രാവിലെ കോഴിക്കോട് ക്രൈം ബ്രാഞ്ച് ഓഫീസില്‍ എത്താനായിരുന്നു അന്വേഷണ സംഘം അധ്യാപകരോട് ആവശ്യപ്പെട്ടിരുന്നത്.

🙏 കൊല്ലം കുണ്ടറയില്‍ അമ്മയെയും മുത്തച്ഛനെയും കൊലപ്പെടുത്തിയ കേസിലെ പ്രതി അഖില്‍ ശ്രീനഗറില്‍ നിന്ന് പിടിയിലായി. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ നാല് മാസത്തെ അന്വേഷണത്തിനൊടുവിലാണ് കുണ്ടറ സി ഐ വി. അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

🙏 സ്ത്രീധനപീഡനത്തെ തുടര്‍ന്ന് വിസ്മയ ആത്മഹത്യ ചെയ്ത കേസിലെ പ്രതി കിരണിന് 30 ദിവസത്തെ പരോള്‍. പൊലിസ് റിപ്പോര്‍ട്ട് എതിരായിട്ടും ജയില്‍ മേധാവിയാണ് പരോള്‍ അനുവദിച്ചത്. 10 വര്‍ഷത്തെ തടവിനാണ് കിരണിനെ ശിക്ഷിച്ചത്.

🙏ഇടുക്കിയില്‍ കാട്ടാനകളുടെ ആക്രമണത്തില്‍ യുവാവ് മരണപ്പെട്ട സംഭവത്തില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.

🙏 എം.ടി വാസുദേവന്‍ നായര്‍ക്ക് ആദരമര്‍പ്പിക്കുന്നതിനായി കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പ് ഇന്ന് സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ ഇന്ന് വൈകിട്ട് 3 മണിക്കാണ് ചടങ്ങ് .

🙏 തൃശൂര്‍ കുന്നംകുളം ആര്‍ത്താറ്റ് കിഴക്കുമുറിയില്‍ വീട്ടമ്മയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. നാടന്‍ചേരി വീട്ടില്‍ സിന്ധുവാണ് (50) മോഷണ ശ്രമത്തിനിടെ കൊല്ലപ്പെട്ടത്. സംഭവത്തില്‍ മുതുവറ സ്വദേശി കണ്ണന്‍ പൊലീസ് പിടിയിലായി. സിന്ധുവിന്റെ സഹോദരീഭര്‍ത്താവാണ്

🙏 കോഴിക്കോട് കൂടരഞ്ഞിയില്‍ വിനോദ സഞ്ചാരികളുമായി പോവുകയായിരുന്ന ടൂറിസ്റ്റ് ട്രാവലര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ 6 വയസ്സുകാരി മരിച്ചു. ചങ്കുവെട്ടി സ്വദേശി എലിസ ആണ് മരിച്ചത്.

🙏തിരുവനന്തപുരം വേളി സെന്റ് തോമസ് പള്ളിക്ക് സമീപമുള്ള ബീച്ചില്‍ കുളിക്കാനിറങ്ങിയ യുവാവിനെ രക്ഷിക്കാനിറങ്ങി അപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന രണ്ടു പേര്‍ മരിച്ചു. വലിയവേളി സ്വദേശികളായ കെവിന്‍ (28), ജോഷി (40) എന്നിവരാണ് മരിച്ചത്.

🇳🇪 ദേശീയം 🇳🇪

🙏സ്‌പെയ്‌ഡെക്‌സില്‍ ഇന്ത്യക്ക് വിജയത്തുടക്കം. ബഹിരാകാശപേടകങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തില്‍വെച്ച് കൂട്ടിയോജിപ്പിക്കുന്നതിനും വേര്‍പെടുത്തുന്നതിനുമുള്ള സാങ്കേതികവിദ്യാ പരീക്ഷണത്തിനായുള്ള ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി സി-60 സ്പെയ്ഡെക്സ് വിക്ഷേപണം വിജയം. സ്പെയ്‌ഡെക്‌സ് പരീക്ഷണത്തിനുള്ള ഇരട്ട ഉപഗ്രഹങ്ങളെ കൃത്യമായി ഭ്രമണപഥത്തില്‍ സ്ഥാപിക്കാന്‍ പിഎസ്എല്‍വിക്കായി. ജനുവരി ഏഴിനാണ് ഇരട്ട ഉപഗ്രഹങ്ങള്‍ ഒത്തുചേരുന്ന ഡോക്കിംഗ് നടക്കുക.

🙏 മന്‍മോഹന്‍ സിംഗിന്റ സ്മാരക വിവാദത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ പുതിയ ആരോപണവുമായി ബിജെപി. രാജ്യത്ത് ദുഃഖാചരണം തുടരുമ്പോള്‍ പുതുവര്‍ഷം ആഘോഷിക്കാന്‍ രാഹുല്‍ വിയറ്റ്നാമിലേക്ക് കടന്നെന്ന് ബിജെപി ആരോപിച്ചു.

🙏 മൂന്ന് ആവശ്യങ്ങള്‍ ഉന്നയിച്ച് തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ് ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി. തമിഴ്നാട്ടില്‍ ക്രമസമാധാനം ഉറപ്പാക്കണം, സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടി വേണം, വെള്ളപ്പൊക്കത്തില്‍ കേന്ദ്ര സഹായത്തിനു ഇടപെടണം എന്നിവയാണ് ആവശ്യങ്ങള്‍.

🙏 തെരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ പദ്ധതി പ്രഖ്യാപനവുമായി ആം ആദ്മി പാര്‍ട്ടി ദേശിയ അദ്ധ്യക്ഷന്‍ അരവിന്ദ് കെജരിവാള്‍. ദില്ലിയില്‍ ക്ഷേത്രത്തിലെ പൂജാരിമാര്‍ക്കും ഗുരുദ്വാരയിലെ പുരോഹിതര്‍ക്കും പ്രതിമാസം പതിനെണ്ണായിരം രൂപ ഓണറേറിയം ലഭിക്കുന്ന പൂജാരി ഗ്രന്ഥി സമ്മാന്‍ യോജന പ്രഖ്യാപിച്ചു.

🙏 ഹൈ ടെന്‍ഷന്‍ വൈദ്യുതി ലൈനിലേക്ക് കുരങ്ങന്‍ ചാടിയതിനു പിന്നാലെ ഓടിക്കൊണ്ടിരുന്ന ബൈക്കിലേക്ക് വൈദ്യുതി ലൈന്‍ പൊട്ടിവീണ് ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ മൂന്ന് പേര്‍ മരിച്ചു. നഗരത്തിലെ സോന്‍ബര്‍സ മാര്‍ക്കറ്റ് പ്രദേശത്തായിരുന്നു സംഭവം.

🇦🇽 അന്തർദേശീയം 🇦🇴

🙏മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ യെമന്‍ പ്രസിഡന്റ് റഷാദ് അല്‍ അലീമിയുടെ അനുമതി. നിലവില്‍ യെമന്റെ തലസ്ഥാനമായ സനയിലെ ജയിലിലുള്ള നിമിഷപ്രിയയുടെ വധശിക്ഷ ഒരു മാസത്തിനകം നടപ്പാക്കിയേക്കും.

🙏അസര്‍ബയ്ജാന്‍ എയര്‍ലൈന്‍സ് വിമാനാപകടത്തിന് ഉത്തരവാദികളായവരെ കണ്ടെത്തി ശിക്ഷിക്കുമെന്ന് റഷ്യ വാക്കുനല്‍കിയതായി അസര്‍ബെയ്ജാന്‍. കുറ്റവാളികളെ കണ്ടെത്തി അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ‘തീവ്രമായ നടപടികള്‍’ സ്വീകരിക്കുമെന്നാണ് റഷ്യയുടെ അന്വേഷണ സമിതി അസര്‍ബെയ്ജാന് നല്‍കിയിരിക്കുന്ന ഉറപ്പ്.

🙏 റിയാദിലെ ജയിലില്‍ 18 വര്‍ഷമായി കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുല്‍ റഹീമിന്റെ മോചനം ഇനിയും വൈകും. ഇന്നലെ റിയാദ് ക്രിമിനല്‍ കോടതിയില്‍ നടന്ന സിറ്റിങ്ങില്‍ കേസ് പരിഗണിച്ചെങ്കിലും കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്ന് പറഞ്ഞ് കേസ് മാറ്റിവെച്ചു. കേസ് മാറ്റിയത് ജനുവരി 15ലേക്കാണ്.

⚽ കായികം 🏏

👉സന്തോഷ് ട്രോഫി ഫുട്ബാൾ ഫൈനലിൽ ഇന്ന് കേരളം ബംഗാളിനെ നേരിടും.വൈകിട്ട് ഹൈദരാബാദിലാണ് മത്സരം

🙏 ഓസ്ട്രേലിയയ്ക്കെ
തിരായ നാലാം ടെസ്റ്റിലെ ഇന്ത്യയുടെ തോല്‍വിക്കുപിന്നാലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കെതിരെ മുന്‍താരം രവി ശാസ്ത്രി. പരമ്പരയ്ക്കുശേഷം രോഹിത് ഒരു തീരുമാനമെടുക്കേണ്ടി വരുമെന്ന് രവി ശാസ്ത്രി വ്യക്തമാക്കി.