കോന്നി. കൊക്കാത്തോട് കോട്ടാംപാറയിൽ ഗ്യാസ്
പൊട്ടിത്തെറിച്ച്
വീടിന് തീ പിടിച്ചു വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്.
കൊക്കത്തോട് സ്വദേശി
പൊന്നമ്മക്ക് ആണ്
പൊള്ളലിൽ പരിക്ക് ഏറ്റത്.
ഗ്യാസ് പൊട്ടിത്തെറിച്ചുണ്ടായ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ്
പൊന്നമ്മയെ രക്ഷിച്ചത്.
ഗുരുതരമായി
പരിക്കേറ്റ പൊന്നമ്മയെ
കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലുംപരിക്ക് ഗുരുതരമായതിനാൽ
പിന്നീട്
പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.. അപകടത്തിൽ
കല്ലുകൊണ്ട് നിർമ്മിച്ച
വീട് പൂർണ്ണമായും
കത്തി നശിച്ചു.വീട്ടുപകരണങ്ങളും റബ്ബർ ഷീറ്റും കത്തി നശിച്ചു.
വീടിനുള്ളിൽ
മറ്റൊരു ഗ്യാസ് കുറ്റി
ഉണ്ടായിരുന്നത് നാട്ടുകാർ എടുത്തു മാറ്റിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.