മിണ്ടാതിരിക്കണമെന്ന് പറയാൻ ഇത് തമ്പുരാക്കന്മാരുടെ കാലമല്ല, ജി.സുധാകരൻ

Advertisement



ആലപ്പുഴ. സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിലെ വിമർശനങ്ങൾക്ക്  മറുപടിയുമായി കമ്മ്യുണിസ്റ്റ് നേതാവ് ജി.സുധാകരൻ.
മിണ്ടാതിരിക്കണമെന്ന് പറയാൻ ഇത് തമ്പുരാക്കന്മാരുടെ കാലമല്ല….
തന്നെ അപമാനിക്കാൻ വേണ്ടി പറഞ്ഞതല്ല പറയിപ്പിച്ചതാണ്….
എഴുന്നേറ്റ് നടക്കാനാവുന്ന കാലത്തോളം  പാർട്ടിക്കായി പ്രവർത്തിക്കുമെന്നും സുധാകരൻ പറഞ്ഞു…
വിശ്രമ ജീവിതത്തിൽ കഴിയുന്ന സുധാകരൻ മാധ്യമ ശ്രദ്ധ കിട്ടാൻ വായിൽ തോന്നിയത് വിളിച്ചു പറയുന്നുവെന്നായിരുന്നു
സമ്മേളനത്തിലെ വിമർശനം…

തനിക്കെതിരായി വിമർശനം മാർക്സിസ്റ്റ് വിരുദ്ധതയാണെന്ന് പറയുന്ന ജീ സുധാകരൻ അത് പാർട്ടി സമ്മേളനത്തിൽ ഉണ്ടായ ചർച്ച അല്ലെന്നും തന്നെ അപമാനിക്കാൻ ആരോ പറയിപ്പിച്ചതാണെന്നും വിശ്വസിക്കുന്നു. സ്ഥാനമാനങ്ങളിൽ മാറ്റം ഉണ്ടായാലും എഴുന്നേറ്റ് നടക്കാനാവുന്ന കാലത്തോളം കമ്മ്യൂണിസ്റ്റുകാരന് വിശ്രമമില്ല എന്ന് പ്രധാന മറുപടി

വായിൽ തോന്നിയത് വിളിച്ചു പറയുന്നു എന്ന വിമർശനത്തിന് മറുപടി ഇങ്ങനെ 

താൻ വായിൽ തോന്നിയത് സംസാരിക്കുന്നു എന്നാണ് വിമർശനം. വായനാശീലവും ചിന്താശേഷിയും കൊണ്ടാണ് താൻ സംസാരിക്കുന്നത്


വീട്ടിലിരുന്ന് വിശ്രമിച്ചാൽ മാനസിക രോഗിയാകും. ഭ്രാന്തൻ ആകും. കിട്ടുന്ന വേദികളിൽ പാർട്ടിയുടെ ആശയങ്ങൾ പറയും. ഇത് തമ്പുരാക്കന്മാരുടെ കാലമല്ലല്ലോ എന്നും അഴിമതിക്കും സ്വജനപക്ഷപാദത്തിനും എതിരെ താൻ സാമൂഹ്യ വിമർശനം നടത്തിക്കൊണ്ടേയിരിക്കുമെന്നും ജി സുധാകരൻ


ആലപ്പുഴയിലെ സിപിഐഎം നേതൃത്വത്തിനു ഉണ്ട് പരോക്ഷ വിമർശനം
എന്നെ കല്യാണത്തിനും മരണത്തിനും വിളിക്കാതിരിക്കാൻ മനപ്പൂർവമായി ശ്രമിക്കുന്നവരുണ്ട്
50 വയസ് അടുത്തപ്പോൾ ആണ് താൻ പാർലമെന്ററി രംഗത്ത് എത്തിയതെന്നും
ഇനിയും ഒരു പത്ത് വർഷം കൂടി താൻ പൊതുരംഗത്ത് ഉണ്ടാകും പറഞ്ഞാണ് ജി സുധാകരൻ തന്റെ മറുപടി അവസാനിപ്പിക്കുന്നത്

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here