ശ്രീനാരായണഗുരുവിനെ  സനാതന ധർമ്മത്തിൻ്റെ  പ്രയോക്താവായി മാറ്റാൻ നടക്കുന്ന ശ്രമങ്ങളെ കരുതിയിരിക്കണം, മുഖ്യമന്ത്രി

Advertisement

തിരുവനന്തപുരം. ശ്രീനാരായണഗുരുവിനെ  സനാതന ധർമ്മത്തിൻ്റെ  പ്രയോക്താവായി മാറ്റാൻ നടക്കുന്ന ശ്രമങ്ങളെ കരുതിയിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വർണാശ്രമ ധർമ്മത്തിലൂന്നിയ സനാതന ധർമ്മത്തെ പൊളിച്ച് എഴുതാനാണ് ഗുരു ശ്രമിച്ചതെന്ന് മറന്നുപോകരുതെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.


ശ്രീനാരായണീയ പ്രസ്ഥാനങ്ങളിൽ കടന്നുകയറാനുളള സംഘപരിവാർ
ശ്രമങ്ങളെ പ്രതിരോധിക്കണമെന്ന
ആഹ്വാനമായിരുന്നു ശിവഗിരി തീർഥാടന സമ്മേളനത്തിലെ മുഖ്യമന്ത്രിയുടെ പ്രസംഗം. എന്നാൽ പ്രസംഗത്തിൽ ഒരിടത്തും
ബിജെപി യെന്നോ സംഘപരിവാർ എന്നോ പറഞ്ഞില്ല. ചാതുർ വർണ്യ രാഷ്ട്രീയം പിന്തുടരുന്നവരാണ് ഗുരുവിനെ സനാതന ധർമ്മത്തിൻ്റെ വക്താവാക്കുന്നത് എന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി


എല്ലാവരും സാഹോദര്യത്തോടെ ജീവിയ്ക്കുന്ന സ്ഥലമായാണ് ശ്രീനാരായണ ഗുരു കേരളത്തെ കണ്ടത്. അതിന് വിഘാതമായ കാര്യങ്ങളെ ചെറുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു

ഗുരുവിനെ സനാതനധർമത്തിൻെറ
വക്താവായി മാറ്റുൻ ശ്രമിക്കുന്നു എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് യോജിക്കാത്ത
പ്രതികരണം SNDP യോഗം ജനറൽ സെക്രട്ടറിയിൽ നിന്ന് ഉണ്ടായി. ഗുരുവിനെ ആരാധിക്കുന്നതിന് എതിരായ വിമർശനങ്ങൾ പരാമർശിക്കുമ്പോഴാണ് വെള്ളാപ്പള്ളി സനാതന ധർമ്മം പരാമർശിച്ചത്

മന്ത്രി വി.എൻ. വാസവൻ, ബി ജെ പി നേതാവ് പി കെ കൃഷ്ണദാസ്, ചാണ്ടി ഉമ്മൻ MLA, ഗോകുലം ഗോപാലൻ തുടങ്ങിയവർ സംസാരിച്ചു

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here