കണ്ണൂർ. കണ്ണൂരിൽ കൊലക്കേസ് പ്രതിയുടെ ഗൃഹപ്രവേശ ചടങ്ങിൽ പങ്കെടുത്ത് സിപിഐഎം നേതാക്കൾ. വടക്കുമ്പാട്ടെ ബിജെപി പ്രവർത്തകൻ നിഖിൽ വധക്കേസിലെ ഒന്നാം പ്രതി ശ്രീജിത്തിന്റെ വീട്ടിലെ ചടങ്ങിനാണ് പി ജയരാജൻ, എം.വി ജയരാജൻ എന്നിവർ എത്തിയത്. ടി പി കേസ് പ്രതി മുഹമ്മദ് ഷാഫി, ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി, പി പി ദിവ്യ എന്നിവരും ചടങ്ങിനെത്തിയിരുന്നു
2008 മാർച്ച് അഞ്ചിനാണ് ബിജെപി പ്രവർത്തകൻ നിഖിൽ കൊല്ലപ്പെട്ടത്. കേസിൽ മുഴുവൻ പ്രതികളും സിപിഐഎം പ്രവർത്തകർ. പാർട്ടി നേതൃത്വം തള്ളി പറഞ്ഞ കൊലപാതകമാണിത്. സിപിഐഎമ്മിന് പങ്കില്ല എന്നായിരുന്നു വാദം. എന്നാൽ അതേ കേസിലെ ഒന്നാം പ്രതിയുടെ ഗൃഹപ്രവേശത്തിൽ പങ്കെടുത്തത് ജില്ലയിലെ പ്രധാനപ്പെട്ട സിപിഐഎം നേതാക്കൾ
നേതാക്കൾ മാത്രമല്ല, പരോളിലിറങ്ങിയ ടി പി വധക്കേസ് പ്രതി മുഹമ്മദ് ഷാഫി, ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ എന്നിവരും ചടങ്ങിനെത്തി.
നിഖിൽ വധക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ശ്രീജിത്ത് ഒരാഴ്ച്ച മുമ്പാണ് പരോളിലിറങ്ങിയത്
Home News Breaking News ഇതൊക്കെ എന്ത്?,കൊലക്കേസ് പ്രതിയുടെ ഗൃഹപ്രവേശ ചടങ്ങിൽ പങ്കെടുത്ത് സിപിഎം നേതാക്കൾ