തിരുവനന്തപുരം. ഇന്ന് മുതൽ വൈദ്യുതി യൂണിറ്റിന് 9 പൈസ വച്ച് സർചാർജ് ഈടാക്കും. സർചാർജ് ഈടാക്കാൻ റഗുലേറ്ററി കമ്മീഷൻ KSEBക്ക് അനുമതി നൽകി .. 2024 ഏപ്രിൽ മുതൽ ജൂലൈ വരെ വൈദ്യുതി വാങ്ങിയതിലെ ബാധ്യത തീർക്കാനാണ് സർചാർജ്. നവംബർ മാസം വൈദ്യുതി വാങ്ങിയതിലെ 17.79 കോടി രൂപ പിരിച്ചെടുക്കാനാണ് സർചാർജ് ..
KSEB ആവശ്യപ്പെട്ടത് യൂണിറ്റിന് 17 പൈസയായിരുന്നു.. എന്നാൽ റെഗുലേറ്ററി കമ്മീഷൻ ഈ ആവശ്യം തള്ളി.. ഇതോടെ ജനുവരിയിൽ സ്വന്തം നിലയിൽ യൂണിറ്റിന് 10 പൈസ വച്ച് ഈടാക്കാൻ KSEB തീരുമാനിച്ചിരുന്നു.. പിന്നാലെയാണ് റെഗുലേറ്ററി കമ്മീഷൻ തീരുമാനം .. ഇതോടെ ജനുവരി മുതൽ മാസം സർ ചാർജ് ആയി മൊത്തം പിരിക്കുക യൂണിറ്റിന് 19 പൈസ യാണ്… കെഎസ്ഇബി യൂണിറ്റിന് ശരാശരി 15 പൈസ നേരത്തെ ഉയർത്തിയിരുന്നു..