2025 ജനുവരി 01 ബുധൻ
പ്രതീക്ഷയോടെ പുതുവർഷം പിറന്നു. എല്ലാ പ്രീയപ്പെട്ടവർക്കും ന്യൂസ് അറ്റ് നെറ്റിൻ്റെ പുതുവത്സരാശംസകള്‍
BREAKING NEWS
👉ഡിസംബർ 17 മുതൽ പൂണൈയിൽ നിന്ന് കാണാതായ സൈനീകൻ വിഷ്ണുവിനെ ബംഗ്ലൂരിൽ നിന്ന് കണ്ടെത്തി. ഇന്ന് എലത്തൂരിൽ എത്തിക്കും.
👉മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം ഇന്ന് ഉച്ചയ്ക്ക് 3.30ന്, മുണ്ടക്കൈ ചൂരൽമല പുന:രധിവാസം പ്രഖ്യാപിച്ചേക്കും.
👉സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി മന്ത്രി വി.ശിവൻകുട്ടി
👉ഉമാ തോമസിൻ്റെ ആരോഗ്യനിലയിൽ പുരോഗതി.എല്ലാവർക്കും പുതുവത്സരാശംസകൾ അറിയിച്ച് എം എൽ എ യുടെ ഫേസ് ബുക്ക് പോസ്റ്റ്
🌴കേരളീയം🌴
🙏പുതുവത്സര ദിനത്തില്‍ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജാതിമതവര്‍ഗ ഭേദമന്യേ ഏവരും ഒത്തൊരുമിക്കുന്നു എന്നതാണ് പുതുവര്‍ഷത്തിന്റെ പ്രത്യേകതയെന്നും അതുതന്നെയാണ് ആ ദിനം പകരുന്ന മഹത്തായ സന്ദേശമെന്നും ആശംസാക്കുറിപ്പിലൂടെ മുഖ്യമന്ത്രി അറിയിച്ചു.
🙏മലയാള ഭാഷാ പ്രതിജ്ഞ നമുക്കായി തയ്യാറാക്കിത്തന്ന വ്യക്തിയും തുഞ്ചന്‍ പറമ്പിനെ ലോകത്തെങ്ങുമുള്ള സാഹിത്യകാരന്മാരുടെ തീര്‍ത്ഥാടന കേന്ദ്രമാക്കി വളര്‍ത്തിയ വ്യക്തിയുമാണ് എം ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എം ടി വാസുദേവന്‍ നായര്‍ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
🙏എറണാകുളം കലൂര്‍ സ്റ്റേഡിയത്തില്‍ എംഎല്‍എ ഉമ തോമസിന് അപകടമുണ്ടാക്കിയ സംഭവവുമായി ബന്ധപ്പെട്ട് എടുത്ത കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികള്‍ക്ക് ഇടക്കാല ജാമ്യം. മൃദംഗവിഷന്‍ സിഇഒ ഷമീര്‍, ഇവന്റ് കമ്പനി മാനേജര്‍ കൃഷ്ണകുമാര്‍, ബെന്നി എന്നിവര്‍ക്കാണ് ഇടക്കാല ജാമ്യം ലഭിച്ചത്.
🙏 കട്ടപ്പനയില്‍ ആത്മഹത്യ ചെയ്ത നിക്ഷേപകന്‍ സാബു തോമസിനെക്കുറിച്ച് നടത്തിയ പരാമര്‍ശം നിഷേധിച്ച് എംഎം മണി. സാബുവിന് മാനസികാരോഗ്യ പ്രശ്നം ഉണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് പറഞ്ഞ എം എം മണി എന്തെങ്കിലും പ്രശ്നങ്ങള്‍ അലട്ടിയിരുന്നോ എന്ന് പരിശോധിക്കണമെന്നും പറഞ്ഞു. നിലപാടില്‍ മാറ്റമില്ലെന്ന് പറഞ്ഞ എംഎം മണി വി ആര്‍ സജിക്ക് തെറ്റ് പറ്റിയെന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു.
🙏 ശബരിമല ദര്‍ശനത്തിനായി കാനന പാത വഴി വരുന്ന ഭക്തര്‍ക്ക് നല്‍കുന്ന പ്രത്യേക പാസ് നിര്‍ത്തലാക്കി. വര്‍ധിച്ചു വരുന്ന തിരക്ക് പരിഗണിച്ചാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. ഇന്നലെ പ്രതീക്ഷിച്ചതിലും അഞ്ചിരട്ടി ആളുകളാണ് കാനനപാത വഴി എത്തിയതെന്നും ഈ സാഹചര്യത്തില്‍ പ്രത്യേക പാസ് താല്‍ക്കാലികമായി മാത്രമാണ് നിര്‍ത്തലാക്കുന്നതെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.
🙏 ഇ പി ജയരാജന്റെ ആത്മകഥ വിവാദത്തില്‍ ഡി സി ബുക്സിന്റെ മുന്‍ പബ്ലിക്കേഷന്‍ മേധാവി എ വി ശ്രീകുമാറിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. ബിഎന്‍എസ് 316, 318 വകുപ്പുകള്‍, ഐ ടി ആക്ട് 79 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
🙏 വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിന് സന്നദ്ധത അറിയിച്ചവരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കൂടിക്കാഴ്ച തുടങ്ങും. 50 വീടുകളില്‍ കൂടുതല്‍ നിര്‍മ്മിക്കാമെന്ന് വാഗ്ദാനം ചെയ്തവരെയാണ് ആദ്യഘട്ടത്തില്‍ മുഖ്യമന്ത്രി കാണുന്നത്.
🙏 ഉത്രവധക്കേസ് പ്രതി സൂരജിന്റെ അമ്മ രേണുകയ്ക്ക് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. സൂരജിന് പരോള്‍ ലഭിക്കാന്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ തിരുത്തല്‍ വരുത്തിയെന്ന് ആരോപിച്ച് പൊലീസ് അമ്മക്കെതിരെ കേസെടുത്തിരുന്നു.
🙏 കാസര്‍കോട് ചായ്യോത്ത് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന സ്‌കൗട്ട് ആന്‍ഡ് ഗൈഡ് ക്യാമ്പില്‍ ഭക്ഷ്യവിഷബാധ. 46 വിദ്യാര്‍ഥികളെ ഇതുവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാഞ്ഞങ്ങാട് ലോക്കല്‍ അസോസിയേഷന് കീഴിലെ 240 വിദ്യാര്‍ഥികളാണ് ക്യാമ്പില്‍ പങ്കെടുത്തത്.
🙏 എറണാകുളം മാറമ്പള്ളി എംഇഎസ് കോളേജില്‍ വാഹനങ്ങളുടെ മുകളില്‍ അഭ്യാസ പ്രകടനം നടത്തിയുള്ള ക്രിസ്മസ് ആഘോഷത്തില്‍ നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. മൂന്ന് ഡ്രൈവര്‍മാരുടെ ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തു.
🙏 കെ.എസ്.ആര്‍.ടി.സി. റോയല്‍ വ്യൂ ഡബിള്‍ ഡെക്കര്‍ ബസിന്റെ സര്‍വീസ് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. കേരളത്തിലെ ജനങ്ങള്‍ക്കുള്ള പുതുവത്സര സമ്മാനമാണ് പുതിയ ബസ് എന്ന് മന്ത്രി പറഞ്ഞു.
🙏 കരിപ്പൂര്‍ വിമാനത്താവള വികസനത്തിന്റെ മാസ്റ്റര്‍ പ്ലാനിന് സര്‍ക്കാര്‍ അംഗീകാരം ലഭിക്കുന്നതുവരെ കെട്ടിട നിര്‍മാണത്തിനുള്ള എന്‍.ഒ.സി.നല്‍കാമെന്ന് മന്ത്രി വി.അബ്ദുറഹിമാന്‍.
🙏 തൃശൂര്‍ പാലിയം റോഡ് സ്വദേശി ലിവിന്‍ (30) തൃശൂര്‍ ജില്ലാ ആശുപത്രിക്കു സമീപം കുത്തേറ്റ് മരിച്ചു. സംഭവത്തില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ 14 വയസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയില്‍ ലിവിന്‍ ആക്രമിച്ചെന്ന് 14 കാരന്‍ പൊലീസിന് മൊഴി നല്‍കി.
🇳🇪 ദേശീയം 🇳🇪
🙏 അണ്ണാ സര്‍വകലാശാല ബലാത്സംഗക്കേസില്‍ ചെന്നൈ പൊലീസിന്റെ വാദം പിന്തുണച്ച് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ ഇന്‍ഫോമാറ്റിക്സ് സെന്റര്‍ (എന്‍ഐസി). അതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയുടെ വ്യക്തിവിവരങ്ങള്‍ അടങ്ങിയ എഫ്ഐആര്‍ ചോര്‍ന്നതിന് കാരണം സാങ്കേതിക തകരാര്‍ ആകാമെന്ന് എന്‍ഐസിയും അറിയിച്ചു.
🙏 വിവേകാനന്ദ പാറയും തിരുവള്ളുവര്‍ പ്രതിമയെയും ബന്ധിപ്പിച്ച് നിര്‍മിച്ച പുതിയ ഗ്ലാസ് ബ്രിഡ്ജ് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ഉദ്ഘാടനം ചെയ്തു. താഴെ കടലിന്റെ മനോഹാരിത ആസ്വദിക്കാന്‍ സാാധിക്കുന്ന തരത്തില്‍ മികച്ച ദൃശ്യാനുഭവം നല്‍കുന്ന രീതിയിലാണ് പാലത്തിന്റെ നിര്‍മിതി.
🇦🇺 അന്തർദേശീയം 🇦🇽
🙏 നല്ല സംഭാഷണങ്ങള്‍ നടക്കുന്ന കുടുംബങ്ങള്‍ മാത്രമാണ് മാതൃകാ കുടുംബങ്ങളെന്നും മൊബൈല്‍ ഫോണുകള്‍ മാറ്റിവെച്ച് കുടുംബാംഗങ്ങള്‍ പരസ്പരം സംസാരിക്കണമെന്നും ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് മാര്‍പ്പാപ്പ.
⚽ കായികം ⚽
🙏 സന്തോഷ് ട്രോഫിയില്‍ ബംഗാളിന് 33-ാം കിരീടം. ഇന്നലെ നടന്ന ഫൈനലില്‍ എക്സ്ട്രാ ടൈമില്‍ നേടിയ ഒരു ഗോളിന് കേരളത്തെ തോല്‍പിച്ചാണ് ബംഗാള്‍ കിരീടത്തില്‍ മുത്തമിട്ടത്. നിശ്ചിത സമയത്ത് ഗോള്‍ രഹിത സമനിലയിലായതോടെയാണ് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങിയത്.