പത്തനംതിട്ടയിൽ കുടുംബാം​ഗങ്ങളെ പൂട്ടിയിട്ട് വീട് അടിച്ചുതകർത്ത് യുവാവ്,​ ​ഗ്യാസ് സിലിണ്ടറും തുറന്നുവിട്ടു

Advertisement

പത്തനംതിട്ട: പത്തനംതിട്ട അടൂർ പള്ളിക്കലിൽ അച്ഛനെയും അമ്മയെയും അടക്കം മൂന്ന് പേരെ വീട്ടിൽ പൂട്ടിയിട്ട ശേഷം യുവാവ് വീട് അടിച്ചു തകർത്തു. ​ഗ്യാസ് സിലിണ്ടർ തുറന്നുവിട്ടു. വർ​ഗീസ് ഡാനിയേൽ എന്നയാളുടെ മകൻ ജോമിനാണ് ഇന്നലെ രാത്രി അതിക്രമം കാണിച്ചത്.

വർ​ഗീസ് ഡാനിയേലിനെയും അദ്ദേഹത്തിന്റെ ഭാര്യയെയും സഹോദരിയെയും അകത്ത് പൂട്ടിയിട്ടതിന് ശേഷം പുറത്തിറങ്ങി വീടിന്റെ ജനൽചില്ലുകളും മറ്റും അടിച്ചുപൊട്ടിക്കുകയായിരുന്നു. വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സെത്തിയാണ് വീട്ടിലുണ്ടായിരുന്നവരെ സുരക്ഷിതമായി പുറത്തെത്തിച്ചത്. മാനസിക ബുദ്ധിമുട്ടുള്ളയാണ് മകനെന്ന് പൊലീസ് വ്യക്തമാക്കുന്നു. മദ്യലഹരിയിലായിരുന്നു അതിക്രമം. സംഭവത്തിൽ വീട്ടുകാ്ർ പരാതി നൽകിയിട്ടില്ല.