സനാതന ധർമ്മ വിവാദം,മുഖ്യമന്ത്രിക്കെതിരെ ബിജെപി

Advertisement

ന്യൂഡെല്‍ഹി.സനാതന ധർമ്മ വിവാദം,മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബിജെപി. മുഖ്യമന്ത്രിയുടെ പ്രസ്താവന വോട്ട് ബാങ്ക് ലക്ഷ്യമിട്ടെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനെവാല. തീവ്ര നിലപാടുകാരുടെ വോട്ട് തിരിച്ചുപിടിക്കാനാണ് പിണറായി വിജയൻറെ പ്രസ്താവന. ഹിന്ദു വിശ്വാസത്തെയും സനാതന ധർമ്മത്തെയും അവഹേളിക്കുന്നു.

അതുപോലെതന്നെ ശിവഗിരിയില്‍ പിണറായിയും മന്ത്രി എംബി രാജേഷും നടത്തിയ പ്രസംഗങ്ങള്‍ ജാതീയമായ പ്രകോപനം സൃഷ്ടിക്കുന്നു എന്നാക്ഷേപമുണ്ട്. പോയവര്‍ഷം ശിവഗിരിയില്‍ ശ്രീശങ്കരാചാര്യര്‍ക്കെതിരെ പ്രസംഗിതച്ചു എന്ന് എംബി രാജേഷിനെതിരെ ആക്ഷേപമുയര്‍ന്നതാണ്. ഈവര്‍ഷം ശ്രീനാരായണഗുരുവാണ് കേരളത്തിലെ മികച്ച സന്യാസി എന്നതരത്തില്‍പ്രസംഗിച്ചത് ഇതരജാതിക്കാരില്‍ അനിഷ്ടമുണ്ടാക്കിയിട്ടുണ്ട്. പിന്നാലെ ഇത് മനപൂര്‍വമാണെന്ന് തോന്നിക്കത്തക്ക തരത്തില്‍ മുഖ്യമന്ത്രിയും സമാനപ്രസ്ഥാവനയുമായി മുന്നോട്ടുവന്നു.