പാലക്കാട്. വലപ്പുഴയിൽ 15കാരിയെ കാണാതായിട്ട് 48 മണിക്കൂർ പിന്നിട്ടു. ചൂരക്കോട് സ്വദേശി അബ്ദുൾ കരീമിൻ്റെ മകൾ ഷഹാനാ ഷെറിനെയാണ് കാണാതായത്. കൊടുമുണ്ടയിലുള്ള ബന്ധു വീട്ടിൽ പുസ്തകങ്ങൾ എടുത്ത് വരാമെന്ന് സുഹൃത്തിനോട് പറഞ്ഞാണ് ട്യൂഷൻ സെന്ററിൽ നിന്ന് പോയത്.കുട്ടി പട്ടാമ്പി റെയിൽവേ സ്റ്റേഷന് സമീപം എത്തിയതിൻ്റെ ദൃശ്യങ്ങൾ പൊലീസ് കണ്ടെത്തി. പട്ടാമ്പി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പട്ടാമ്പി പോലീസിന്റെ അന്വേഷണം പുരോഗമിക്കുന്നു