തേക്കിൻകാട് മൈതാനത്ത് ഉണ്ടായ കൊലപാതകം. പ്രതികളായ വിദ്യാർത്ഥികൾ ലഹരിക്ക് അടിമകൾ

Advertisement

തൃശ്ശൂർ.പുതുവത്സര രാത്രി തേക്കിൻകാട് മൈതാനത്ത് ഉണ്ടായ കൊലപാതകം. പ്രതികളായ വിദ്യാർത്ഥികൾ ലഹരിക്ക് അടിമകൾ. കൊലയ്ക്ക് ഉപയോഗിച്ച കത്തി വിദ്യാർഥികളുടെ തന്നെ. കുത്തേറ്റ് മരിച്ച യുവാവിന്‍റെ കത്തി പിടിച്ചുവാങ്ങി പ്രാണരക്ഷാര്‍ത്ഥം കുത്തി എന്ന പ്രചരണം അടിസ്ഥാനരഹിതമെന്നാണ് കണ്ടെത്തല്‍. തൃശൂർ പാലിയം റോഡ് സ്വദേശി ലിവിൻ (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 14 വയസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. മദ്യലഹരിയിൽ ലിവിൻ ആക്രമിച്ചെന്ന് 14 കാരൻ പൊലീസിന് മൊഴി നല്‍കി. എന്നാല്‍ ഇത് തെറ്റെന്നാണ് തെളിയുന്നത്. പെണ്‍കുട്ടിയുമായി അസമയത്ത് ഇരുന്നത് ചോദ്യം ചെയ്ത ഗുവാവിനെ ആക്രമിക്കുകയായിരുന്നു. കഞ്ചാവ് ഉപയോഗിച്ചത് ചോദ്യം ചെയ്തുവെന്നും വിവരമുണ്ട്.

പതിവ് പ്രശ്നകാരികളായ ഇവരെ ഒമ്പതാം ക്ലാസിൽ വച്ച് മുമ്പ് സ്കൂളിൽ നിന്നും പുറത്താക്കപ്പെട്ടിരുന്നു. സഹപാഠിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയതിന്റെ പേരിലായിരുന്നു നടപടി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here