പാലക്കാട്. പുതുവത്സരതലേന്ന് പാര്‍ട്ടി നേതൃത്വത്തെ പരോക്ഷമായി വിമര്‍ശിച്ചിട്ട ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ വിശദീകരണവുമായി പികെ ശശി,പോസ്റ്റിലൂടെ ലക്ഷ്യമിട്ടത് നേതൃത്വത്തെ വിമര്‍ശിക്കലല്ല,പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനം നടത്തിയവരെയാണ് താന്‍ ലക്ഷ്യമിട്ടത്.പാര്‍ട്ടി ചുമതല ഇപ്പോഴും വഹിക്കുന്നയാളാണ് താനെന്നും പികെ ശശി പറഞ്ഞു,പിടിച്ചുപറിയും കൊള്ളയും നടത്തിയ പണം കൊണ്ട് പലരും പ്രസ്ഥാനത്തെ വെള്ളപുതപ്പിച്ചു തുടങ്ങിയ വിമര്‍ശനങ്ങളാണ് ശശി ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചിരുന്നത്
പുതുവത്സാരംശകള്‍ നേര്‍ന്ന ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ 2024 തന്നെ സംബന്ധിച്ച് പ്രതിസന്ധിയുടെ കാലമെന്നാണ് പികെ ശശി വിശേഷിപ്പിച്ചത്,പിന്നെ നേതൃത്വത്തോടുളള അതൃപ്തി പ്രകടമാക്കുന്നുവെന്ന് തോന്നിപ്പിക്കും വിധം പരോക്ഷ പരാമര്‍ശങ്ങള്‍…ശശിയുടെ വാക്കുകളിങ്ങനെ…
അപ്പൊക്കാണുന്നവനെ അപ്പാ എന്ന് വിളിക്കാനും കാര്യം കാണാന്‍ ഏതവന്റെയും പെട്ടി ചുമക്കാനും മടിയില്ലാത്തവര്‍ക്ക് സുന്ദര കാലമായിരുന്നു. അവരെ കാത്തിരിക്കുന്നത് മഹാ ദുരന്തമായിരിക്കും. മദ്യവും അതിനു മുകളില്‍ കഞ്ചാവുമടിച്ചു ഘോരഘോരം മദ്യത്തിനും മയക്കുമരുന്നിനുമേതിരെ പ്രസംഗിക്കുന്നവരുടെ നല്ല കാലം കഴിയുന്നു. ആയിരങ്ങളുടെ വിയര്‍പ്പുക്കൊണ്ട് കെട്ടിപ്പടുത്ത മഹാസ്ഥാപനം പിടിച്ചു പറിയും കൊള്ളയും നടത്തി വെള്ളപുതപ്പിച്ച്, ആ പണം കൊണ്ട് ഉന്മാദിച്ചവര്‍ക്കും ആഹ്ലാദത്തിന് വക നല്‍കില്ല പുതുവര്‍ഷം.ശത്രുവിന്റെ ആയുധം വേണ്ട, അവരുടെ അലര്‍ച്ചക്കു മുമ്പില്‍ പോലും ഓടിയോളിക്കുന്ന പരാക്രമകാരികളുടെ കാലം അവസാനിക്കും…എന്നാല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പാര്‍ട്ടി നേതൃത്വത്തെ വിമര്‍ശിക്കുകയല്ല ലക്ഷ്യമിട്ടതെന്ന് വിശദീകരിക്കുകയാണ് പികെ ശശി,പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയവരേയും അടുത്തിടെ പാര്‍ട്ടി വിട്ടവരെയുമാണ് താന്‍ പരാമര്‍ശിച്ചത്
പാര്‍ട്ടി നേതൃത്വത്തെ വിമര്‍ശിക്കാന്‍ അവകാശമുണ്ടെന്നും പക്ഷെ താന്‍ അത് പാര്‍ട്ടി ഫോറത്തിലെ നടത്തൂവെന്നും പികെ ശശി ചൂണ്ടിക്കാട്ടി,പാര്‍ട്ടി കമ്മറ്റികളില്‍ നിന്ന് തരംതാഴ്ത്തിയ ശശിയെ കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് കൂടി നീക്കണമെന്ന ആവശ്യം ജില്ലാ നേതൃത്വമടക്കം സജീവമായി ഉന്നയിക്കുന്നുണ്ട്