തൃശ്ശൂർ.പുതുവത്സര രാത്രി തേക്കിൻകാട് മൈതാനത്ത് പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾ യുവാവിനെ കുത്തിക്കൊന്ന സംഭവം. കൊലപാതകത്തിന് പിന്നിൽ ലഹരി ഉപയോഗം. കൊല്ലപ്പെട്ട ലിവിൻ തങ്ങളുടെ പരസ്യമായ കഞ്ചാവ് ഉപയോഗം ചോദ്യം ചെയ്തതാണ് പ്രതികളെ പ്രകോപിപ്പിച്ചത്. പതിനാലു വയസുള്ള മുഖ്യപ്രതി സഹപാഠിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് സ്കൂളിൽ നിന്നും പുറത്തായതാണ്.
പുതുവത്സര രാത്രിയിൽ തൃശ്ശൂർ നഗരത്തെ ഒന്നാകെ നടുക്കുന്ന സംഭവമാണ് തേക്കിൻകാട് മൈതാനത്ത് നടന്നത്. പതിനാലും പതിനാറും വയസ്സുള്ള വിദ്യാർത്ഥികൾ ചേർന്ന് 30 വയസ്സുകാരനായ ലിവിൻ ഡേവിഡിനെ കുത്തിക്കൊന്നു. പരസ്യമായി കഞ്ചാവ് വലിച്ചത് ചോദ്യം ചെയ്തതാണ് കൊലപാതകത്തിൽ കലാശിച്ചത്. ന്യൂയർ ദിവസം തേക്കിൻകാർഡ് മൈതാനത്ത് മറ്റ് രണ്ട് യുവതികൾക്കൊപ്പം സംസാരിച്ചിരിക്കുകയായിരുന്നു ലിവിൻ. അപ്പോഴാണ് പ്രായപൂർത്തിയാകാത്ത പ്രതികൾ മൈതാനത്തുള്ള മാവിൻ ചുവട്ടിൽ ഇരിപ്പുറപ്പിക്കുന്നത് . കഞ്ചാവ് പുകയും മണവും ഉയർന്നതിനെ തുടർന്ന് ലിവിൻ വിദ്യാർത്ഥികളെ ചോദ്യം ചെയ്തു. തുടർന്ന് കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് 14 വയസ്സുകാരനായ മുഖ്യപ്രതി ലിവിനെ കുത്തുകയായിരുന്നു. കുത്തുകൊണ്ട് ലിവിൻ കത്തിയുമായി പെൺ സുഹൃത്തുക്കൾക്ക് അടുത്തേക്കോടി. ഇതേ തുടർന്ന് നാട്ടുകാർ പ്രതികളെ തടഞ്ഞു വയ്ക്കുകയും പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു.
ലിവിനെ തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. ചോദ്യം ചെയ്യലിൽ പ്രതികൾ ആദ്യം പറഞ്ഞിരുന്നത് കുത്താൻ ഉപയോഗിച്ച കത്തി ലിവിന്റേത് തന്നെയായിരുന്നു എന്നാണ്. എന്നാൽ അങ്ങനെയല്ല എന്ന് പോലീസിന്റെ വിശദമായ അന്വേഷണത്തിൽ തെളിഞ്ഞു. 14 വയസ്സുള്ള മുഖ്യ പ്രതിക്ക് ക്രിമിനൽ പശ്ചാത്തലം ഉണ്ട്. സഹപാഠിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി എന്ന കുറ്റത്തിന് ഇയാളെ സ്കൂളിൽ നിന്നും പുറത്താക്കിയിരുന്നു. തൃശ്ശൂർ നഗരത്തിലെ കൊട്ടേഷൻ സംഘങ്ങൾ നടത്തിയ പല പാർട്ടികളിലും പ്രായപൂർത്തിയാകാത്ത കുട്ടികളുടെ സാന്നിധ്യം കൂടിവരുന്നുവെന്ന് ഇന്റലിജൻസ് റിപ്പോർട്ട് നൽകിയിരുന്നു. എന്നാല്‍ ഇതൊന്നും അദികൃതര്‍മുഖവിലയ്ക്കുപോലും എടുത്തിരുന്നില്ല. കുട്ടിക്കുറ്റവാളികളുടെ പെരുക്കം സൂചിപ്പിക്കുന്നവയാണ് അടുത്തകാലത്തെ പല സിനിമകടെയും അസാധാരണ വിജയം. അപക്വമായ മാന്യതയുടെ ലാഞ്ചനപോലുമില്ലാത്ത പെരുമാറ്റവുമായി ഇത്തരക്കാരെ സ്വാധീനിക്കുന്നത് തെമ്മാടികളായ വ്ളാഗര്‍മാരും ലഹരിക്ക് അടിമകളായ കലാകാരന്മാരുമാണ്.ലഹരിയുമായി പിടിയിലാകുന്നവരില്‍ കുട്ടികളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. കുട്ടികളുടെ സംരക്ഷമനിയമം ഇവരെ ക്യാരിയര്‍മാരാക്കുവാന്‍ പ്രേരകമായിട്ടുണ്ട്.
സ്കൂളില്‍ ഒരുവിധനിയന്ത്രണവുമില്ലാത്ത ഇവരെ അധ്യാപകര്‍പോലും ഭയക്കുന്നതാണ് സാഹചര്യം. ഇത്തരം പ്രശ്നങ്ങളെ നേരിടാന്‍ പുതിയ നിയമങ്ങള്‍ തന്നെ ഉരുത്തിരിയണമെന്ന് നിയമവിദഗ്ധര്‍ പറയുന്നു.