തിരുവനന്തപുരം.കഠിനംകുളത്ത് യുവാക്കൾക്ക് നേരെ സ്റ്റേഷൻ റൗഡിയുടെ നേതൃത്വത്തിൽ ആക്രമണം. ആക്രമണത്തിൽ മൂന്നു പേർക്ക് പരിക്ക്. പ്രതിയെ പിടികൂടാനെത്തിയ പോലീസിനെ സ്ത്രീകൾ തടഞ്ഞ് വച്ചു. അക്രമികളിൽ ഒരാൾ അറസ്റ്റിൽ. പ്രതിയെ രക്ഷപ്പെടുത്തിയ മൂന്ന് സ്ത്രീകളെ കസ്റ്റഡിയിലെടുത്തു വിട്ടയച്ചു.കഠിനംകുളം സ്റ്റേഷൻ റൗഡിയായ വിപിൻ (27), സഞ്ജയ് (20), പ്രകാശ് (22) എന്നിവരാണ് ആക്രമണം നടത്തിയത്
ഉച്ചയോടെ ശാന്തിപുരത്താണ് സംഭവം. ശാന്തിപുരം സ്വദേശികളായ ആഷിക്, അഭിജിത്, സ്റ്റാമിൻ സ്റ്റാലിൻ എന്നിവർക്കാണ് പരിക്കേറ്റത്.ആഷികിന് തലയിലും, അഭിജിതിന് കൈയിലും സ്റ്റാമിൻ സ്റ്റാലിന് കഴുത്തിലുമാണ് പരിക്ക്.ആരുടെയും പരിക്ക് ഗുരുതരമല്ല.തുറിച്ചു നോക്കി എന്നാരോപിച്ചാണ് ആക്രമണം നടത്തിയത്