തിരുവനന്തപുരം. പുതുവത്സര ആഘോഷത്തിനിടയിൽ എസ്.ഐയുടെ കൈ കടിച്ചു മുറിച്ചു. പ്രതി പിടിയിൽ. കന്റോൺമെന്റ് സ്റ്റേഷനിലെ എസ്.ഐയെയാണ് ആക്രമിച്ചത്. വിളപ്പിൽ സ്വദേശി റിജു മാത്യു ആണ് പിടിയിലായത്. ഇന്ന് പുലർച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. പാളയത്തു നാട്ടുകാരുമായി റിജു മാത്യു പ്രശ്നമുണ്ടാക്കിയിരുന്നു
വിവരമറിഞ്ഞു അന്വേഷിക്കാൻ എത്തിയ പോലീസ് സംഘത്തെയാണ് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ എസ്.ഐ പ്രസൂൺ നമ്പി എസ്.പി ഫോർട്ട് ആശുപത്രിയിൽ ചികിത്സയിലാണ്