ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് അതിലൊന്ന് ബസ്സിനടിയിൽപ്പെട്ടു, ബൈക്ക് യാത്രികൻ മരിച്ചു

Advertisement

കോഴിക്കോട്. കൊടുവള്ളി വെണ്ണക്കാട് ഉണ്ടായ വാഹന അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു.രണ്ട് ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് അതിലൊന്ന് ബസ്സിനടിയിൽപ്പെടുകയായിരുന്നു.മടവൂർ മുക്ക് സ്വദേശി അഷ്റഫ് ആണ് മരിച്ചത്.വൈകുന്നേരം ആറരയോടെയാണ് അപകടമുണ്ടായത്.മറ്റൊരു ബൈക്ക് യാത്രക്കാരനായ കൊടുവള്ളി സ്വദേശി അഖിലിനെ പരുക്കുകളുടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.